
സ്വന്തം ലേഖിക
കോട്ടയം : കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതകം പരമ്പരയാകുന്നു. മലയാളികളുടെ പ്രിയ നടി മുക്തയാണ് ഈ പരമ്പരയിൽ ജോളിയായി എത്തുന്നത്.
ജനുവരി പതിമൂന്നിനാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. ഇപ്പോഴിതാ പരമ്പരയുടെ പ്രൊമോ വീഡിയോ ഷെയർ ചെയ്ത് മുക്തയ്ക്ക് ആശംസകൾ അറിയിച്ചിരിക്കുകയാണ് ഗായിക റിമി ടോമി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ആശംസകൾ അറിയിച്ചിരിക്കുന്നത്.റിമി ടോമിയുടെ സഹോദരന്റെ ഭാര്യ കൂടിയാണ് മുക്ത.
പാലാമറ്റം കുടുംബത്തിലെ മൂന്നുപേരെ അടക്കിയ കല്ലറക്ക് സമീപം മഴയത്ത് കുടയുമായി നിൽക്കുന്ന മുക്തയാണ് പ്രൊമോ വീഡിയോയിൽ ഉള്ളത്.
അതേസമയം ഇതേ വിഷയം സിനിമയായും എത്തുന്നുണ്ട്. രണ്ട് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഒരു ചിത്രത്തിൽ മോഹൻലാൽ ആണ് കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിൽ എത്തുന്നത്. ‘കൂടത്തായി’ എന്ന് പേര് നൽകിയിരിക്കുന്ന മറ്റൊരു ചിത്രത്തിൽ ഡിനി ഡാനിയലാണ് ജോളിയായി എത്തുന്നത്. ‘കൊലപാതകങ്ങളുടെ ഒന്നര പതിറ്റാണ്ട്’ എന്ന ടാഗോടെയാണ് ചിത്രം എത്തുന്നത്.