play-sharp-fill
കൂടത്തായി മുതൽ ഉദയംപേരൂർ  വരെ ; കൊലപാതകങ്ങൾക്ക് അറുതിയില്ലാത്ത 2019

കൂടത്തായി മുതൽ ഉദയംപേരൂർ വരെ ; കൊലപാതകങ്ങൾക്ക് അറുതിയില്ലാത്ത 2019

 

സ്വന്തം ലേഖകൻ

കൊച്ചി : കേരളത്തെ നടുക്കിയ നിരവധി കൊലപാതകങ്ങളും കൊലപാതക പരമ്പരകളും പീഡനങ്ങളും പുറത്തുവന്ന വർഷമാണ് 2019. പോക്‌സോ പോലുള്ള നിയമങ്ങൾ നടപ്പിലാക്കിയിട്ടും. ബലാത്സംഗ പ്രതികളെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തിയിട്ടും പാഠങ്ങൾ പഠിക്കുന്നില്ലെന്നതിന്റെ തെളിവാണ് ഹൈദരാബാദ് സംഭവത്തിന് ശേഷവും പെൺകുട്ടികൾക്ക്് നേരെ ഉണ്ടായ ആക്രണങ്ങൾ.

ബലാത്സംഗം, പീഡനം, കൊലപാതകം, പോലീസ് ക്രൂരതകൾ, സൈബർ ആക്രമങ്ങൾതുടങ്ങി വിരലില്ലെണ്ണാൻ സാധിക്കാത്തത്ര നിരവധി കേസുകളാണ് ഓരോ ദിവസവും രാജ്യത്തിന്റെ പല പൊലീസ് സ്റ്റേഷനുകളിലും ദിനംപ്രതി രജിസ്റ്റർ ചെയ്യുന്നത്. ഈ വർഷം ഏറെ ചർച്ചയായ പ്രധാന കൊലപാതകങ്ങൾ ചൂവടെ…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടത്തായി കൊലപാതകം

2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് കൂടത്തായിയിലെ റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ പൊന്നാമറ്റം ടോം തോമസ്, ഭാര്യയും റിട്ട. അധ്യാപികയുമായ അന്നമ്മ,മകൻ റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യു, ടോം തോമസിന്റെ സഹോദര പുത്രൻ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ മകൾ അൽഫൈൻ എന്നിവരുടെ മരണം. ഏറ്റവുമൊടുവിൽ മരിച്ചത് ഷാജുവിന്റെ ഭാര്യ സിലിയാണ്. 2016 ജനുവരി 11ന്. ഇതിനുശേഷം റോയിയുടെ ഭാര്യ ജോളിയെ ഷാജു വിവാഹം ചെയ്തു. പിന്നീട് കുടുംബത്തിന്റെ സ്വത്ത് ജോളിയുടെ പേരിലേക്കു മാറ്റി. ഇതാണ് സംശത്തിന് ഇടയാക്കിയത്. തുടർന്ന് റോയിയുടെ സഹോദരൻ അമേരിക്കയിലുള്ള റോജോ തോമസ് കോഴിക്കോട് റൂറൽ എസ്.പി.ക്കു പരാതി നൽകുകയും തുടർന്നുള്ള അന്വേഷണത്തിൽ എല്ലാവരെയും ജോളി സയനൈഡ് നൽകി കൊലപ്പെടുത്തിയെന്ന് തെളിയുകയായിരുന്നു. ഇതാണ് കേരളത്തെ ഏറ്റവും നടുക്കിയ കൂടത്തായി കൊലപാതക പരമ്പര.

കരമന കൊലപാതകം

കരമന കുളത്തറയിൽ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ച സംഭവവും കൂടത്തായി മോഡൽ കൊലപാതകമാണെന്ന് സംശയം ഉയർന്നു വന്നിരുന്നു. സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി കൂടത്തിൽ കുടുംബത്തിലെ ഏഴു പേരെയും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.

16 വർഷത്തിനിടെയാണ് കുടുംബത്തിലെ ഏഴ് പേർ മരിച്ചത്. എല്ലാവരും നല്ല ആരോഗ്യത്തോടെയുള്ളപ്പോഴാണ് മരണം സംഭവിച്ചിരിക്കുന്നത്. ഓരോ വ്യക്തികളെയും വ്യത്യസ്ത കാലങ്ങളിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു എന്നാൽ അസുഖങ്ങളോ മറ്റോ ഇല്ലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. അവസാനത്തെ മരണം നടന്ന ശേഷം തറവാട്ടിന്റെ ഉടമസ്ഥതതിയുള്ള 200 കോടി വിലമതിക്കുന്ന സ്വത്തുക്കൾ തട്ടിയെടുത്തെന്നാണ് പരാതി.

തറവാട്ടിലെ കാര്യസ്ഥന് നേരെയാണ് വിരൽചൂണ്ടപ്പെടുന്നത്. ഇത് സംബന്ധിച്ച് ലഭിച്ച പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കരമനയിലെ കൂടം എന്നറിയപ്പെടുന്ന ഉമാനഗരം തറവാട്ടിലാണ് ദുരൂഹമായ ഏഴ് മരണങ്ങൾ സംഭവിച്ചത്. ഗോപിനാഥൻ നായർ, ഭാര്യ സുമുഖി അമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ രണ്ട് സഹോദരങ്ങളുടെ മക്കളായ ഉണ്ണി കൃഷ്ണൻ നായർ, ജയമാധവൻ എന്നിവരാണ് മരിച്ചത്.

2003ന് ശേഷമാണ് എല്ലാ മരണങ്ങളും. മരിച്ചുകിടക്കുന്നത് കണ്ടുവെന്നാണ് ബന്ധുക്കൾ പറയുന്നത്. കട്ടിലിൽ തടയിടിച്ചു വീണു, വീണുമരിച്ചു എന്നിങ്ങനെയാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നത്. എന്നാൽ സ്വത്ത് കൈമാറ്റം ചെയ്യപ്പെട്ടതോടെയാണ് സംശയം ജനിച്ചത്. കുടുംബവുമായി ബന്ധമില്ലാത്ത രണ്ടുപേർക്ക് നിയന്ത്രണമുള്ള ട്രസ്റ്റിലേക്കാണ് സ്വത്ത് മാറ്റപ്പെട്ടിരിക്കുന്നത്.

ഉദയംപേരുർ കൊലപാതകം

മുൻ കാമുകി സുനിതയോടൊപ്പം ജീവിക്കാൻ സ്വന്തം ഭാര്യയായ വിദ്യയെ കഴുത്തിൽ കയറിട്ട് മുറുക്കി കൊലപ്പെടുത്തിയ സംഭവമാണ് ഉദയംപോരൂർ കൊലപാതകം. 25 വർഷത്തിന് ശേഷം സ്‌കൂളിലെ പൂർവ വിദ്യാർഥികൾ തിരുവനന്തപുരത്ത് ഒരുമിച്ചു കൂടി. അവിടെ വെച്ച് ഇരുവരും തമ്മിൽ കണ്ടതോടെ വീണ്ടും പ്രണയത്തിലാവവുകയുമായിരുന്നു.

നഴ്‌സിങ്ങ് സൂപ്രണ്ടായി ജോലിചെയ്യുകയാണ് സുനിത. സുനിത ജീവിതത്തിലേക്ക് വന്നതോടെ വിദ്യയെ എങ്ങനെ എങ്കിലും ഒഴിവാക്കാൻ പ്രേം കുമാർശ്രമിക്കുകയായിരുന്നു. വിദ്യയ്ക്ക് മുമ്പ് ഒരു വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു.സെ്ര്രപംബറിലാണ് തിരുവനന്തപുരം പേയാടുള്ള റിസോർട്ടിൽ വച്ച് പ്രേംകുമാർ ഭാര്യയെ കൊലപ്പെടുത്തിയത്. ആയുർവേദ ചികിത്സയ്‌ക്കെന്നു പറഞ്ഞാണ് ഉദയംപേരൂരിൽ നിന്ന് വിദ്യയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. അവിടെയെത്തി ഒരു റിസോർട്ടിൽ വാടകയ്ക്ക് മുറിയെടുത്തു. അതേ റിസോർട്ടിൽ മുകളിലത്തെ നിലയിലെ മുറിയിൽ പ്രേംകുമാറിന്റെ കാമുകി സുനിതയുമുണ്ടായിരുന്നു. അമിതമായി മദ്യം നൽകിയശേഷം കയറുപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് മൃതദേഹം കാറിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം ഒളിപ്പിക്കാനുള്ള സഹായം ചെയ്തു കൊടുത്തത് പ്രേംകുമാറിന്റെ സുഹൃത്താണെന്നുള്ള റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്.