video
play-sharp-fill

ബലാത്സംഗക്കേസിലോ തീവ്രവാദക്കേസിലോ ആണ് രഹസ്യ വിചാരണ, കൊലപാതകക്കേസിൽ പരസ്യ വിചാരണയാകാം..! കൂടത്തായി കേസിൽ  തുറന്ന കോടതിയിൽ വിചാരണ വേണമെന്ന് മുഖ്യപ്രതി ജോളി..! ഹർജി ഹൈക്കോടതി തളളി

ബലാത്സംഗക്കേസിലോ തീവ്രവാദക്കേസിലോ ആണ് രഹസ്യ വിചാരണ, കൊലപാതകക്കേസിൽ പരസ്യ വിചാരണയാകാം..! കൂടത്തായി കേസിൽ തുറന്ന കോടതിയിൽ വിചാരണ വേണമെന്ന് മുഖ്യപ്രതി ജോളി..! ഹർജി ഹൈക്കോടതി തളളി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കൂടത്തായി കേസിൽ തുറന്നകോടതിയിലെ വിചാരണ വേണമെന്ന മുഖ്യപ്രതി ജോളിയുടെ ഹർജി ഹൈക്കോടതി തളളി.

ബലാത്സംഗക്കേസിലോ തീവ്രവാദക്കേസിലോ ആണ് രഹസ്യ വിചാരണയെന്നും തന്‍റെ കാര്യത്തിൽ കൊതപാതകക്കേസായതിനാൽ പരസ്യവിചാരണയാകാമെന്നുമായിരുന്നു ജോളിയുടെ നിലപാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ സാക്ഷികളുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്താണ് രഹസ്യവിചാരണ നിശ്ചയിച്ചതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

ഇതിന് നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും ഭയം കൂടാതെ സാക്ഷികൾക്ക് കോടതിയിലെത്തി സത്യം ബോധിപ്പിക്കാനാണ് അവസരമൊരുക്കുന്നതെന്നും സർക്കാ‍ർ നിലപാടെടുത്തു. ഇത് അംഗീകരിച്ചാണ് ജോളിയുടെ ഹർജി സിംഗിൾ ബെഞ്ച് തളളിയത്.