
അനധികൃത മദ്യ വില്പന ചോദ്യം ചെയ്തതിലെ വിരോധം ; കൂടത്തായിയിൽ മധ്യവയസ്കനെ ക്രൂരമായി മർദ്ദിച്ച്
കോഴിക്കോട് :കൂടത്തായിയിൽ മധ്യവയസ്കനെ ക്രൂരമായി മർദ്ദിച്ച് മദ്യ വില്പന സംഘം. കൂടത്തായി പഞ്ചായത്ത് കിണറിന് സമീപം ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് സംഭവം.
ഇവിടെ ഏറെക്കാലമായി അനധികൃത മദ്യ വില്പന നടക്കുന്നതായാണ് നാട്ടുകാർ പറയുന്നത്, ഇത്ചോദ്യം ചെയ്തതിന് പിന്നാലെയാണ് കൂട്ടത്തായി സ്വദേശി അബ്ദുള്ളയെ സംഘം ക്രൂരമായി മർദ്ദിച്ചത്.
ഇയാളുടെ കൈ പൊട്ടുകയും മുഖത്ത് ആയത്തുള്ള മുറിവേൽക്കുകയും ചെയ്തു, ഇരുമ്പു പൈപ്പും മാരകമായ യുദ്ധങ്ങളും ഉപയോഗിച്ച് രണ്ടുപേരാണ് തന്നെ ആക്രമിച്ചതെന്ന് അബ്ദുള്ള പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്,സംഭവത്തിൽ കൊടുവള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Third Eye News Live
0