കൂടത്തായി കൂട്ടകൊലപാതകം : ആളൂരിന്റെ  മരണത്തെ തുടർന്ന് നിർത്തി വെച്ച കേസിന്റെ വിചാരണ ഇന്ന് വീണ്ടും ആരംഭിച്ചു ; ഹൈക്കോടതി അഭിഭാഷകനായ അഡ്വ. പ്രശാന്ത് കെ പി ആണ് പ്രതിയുടെ പുതിയ അഭിഭാഷകൻ

Spread the love

കോഴിക്കോട് :  ആളൂരിന്റെ  മരണത്തെ തുടർന്ന് നിർത്തി വെച്ച കൂടത്തായി കൂട്ടകൊലപാതക കേസിന്റെ വിചാരണ ഇന്ന് വീണ്ടും ആരംഭിച്ചു.

video
play-sharp-fill

ഹൈക്കോടതി അഭിഭാഷകനായ അഡ്വ. പ്രശാന്ത് കെ പി ആണ് പ്രതിയുടെ പുതിയ അഭിഭാഷകൻ. ഇന്ന് മാറാട് കോടതിയിൽ നടന്ന സാക്ഷി വിസ്താരത്തിൽ പ്രതിയുടെ പുതിയ അഭിഭാഷകൻ വിചാരണ കോടതിയിൽ ഹാജരായി.

പ്രതിയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായികൊണ്ടിരുന്ന പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബി. എ. ആളൂർ മരിച്ചതിന് പിന്നാലെ വിചാരണ നടപടികൾ തടസ്സപ്പെട്ടിരുന്നു. ഇന്ന് കോടതിയിൽ കേസിലെ ഒന്നാം പ്രതി ജോളിയുടെ മൊബൈൽ ഫോൺ പരിശോധിച്ച സൈബർ ഫോറെൻസിക് ഉദ്യോഗസ്ഥനെ വിസ്തരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ ഉൾപ്പടെയുള്ളവരുടെ തുടർ വിസ്താരം ഈ മാസം 28 ലേക്ക് മാറ്റി. ‎