video
play-sharp-fill

സഹോദരിയേയും ജോളി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു ; റോജോ

സഹോദരിയേയും ജോളി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു ; റോജോ

Spread the love

സ്വന്തം ലേഖിക

കോഴിക്കോട് : സഹോദരി രഞ്ജി തോമസിനെയും വധിക്കാൻ ശ്രമിച്ചിരുന്നെന്നു സഹോദരൻ റോജോ. താൻ അമേരിക്കയിൽ ആയതിനാൽ തന്റെ നേരെ വധശ്രമമുണ്ടായില്ല.നാട്ടിൽ വരുമ്പോൾ താൻ പൊന്നാമറ്റം വീട്ടിൽ താമസിക്കാറുണ്ടായിരുന്നില്ല.ഭാര്യയുടെ വീട്ടിലും കോഴിക്കോട്ടെ ഹോട്ടലുകളിലുമാണ് താമസിച്ചിരുന്നത്. രഞ്ജി തോമസിനു നേരെയുണ്ടായ വധശ്രമത്തെക്കുറിച്ച് ഇവർ നേരത്തേ പൊലീസിനു മൊഴി നൽകിയിരുന്നു.

ജോളി നൽകിയ അരിഷ്ടം കുടിച്ച രഞ്ജി അവശയായെന്നും കണ്ണിൽ മഞ്ഞവെളിച്ചം കണ്ടെന്നുമായിരുന്നു രഞ്ജി പൊലീസിനു നൽകിയ മൊഴി. ലിറ്റർ കണക്കിനു വെള്ളം കുടിച്ച ശേഷമാണു സാധാരണനിലയിലേക്ക് എത്താനായത്. രഞ്ജിയുടെ മകളെയും ജോളി വധിക്കാൻ ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ ശരീരത്തിൽ ഉണ്ടായിരുന്ന ഏലസിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കൂടുതൽ വിവര ശേഖരണത്തിനായി കട്ടപ്പനയിലെ ജോത്സ്യൻ കൃഷ്ണകുമാറിനെ വടകരയിലെ റൂറൽ എസ്പി ഓഫിസിലേക്കു വിളിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group