
കൂടത്തായി കൊലപാതക പരമ്പര ; എൻ. ഐ. ടി അദ്ധ്യാപികയാണെന്ന് പറഞ്ഞ ജോളി പ്രീഡ്രിഗ്രി പോലും പാസായിട്ടില്ല, അന്വേഷണസംഘത്തിന് ലഭിക്കുന്നത് ബോളിവുഡിനെപ്പോലും ഞെട്ടിക്കുന്ന കഥകൾ
സ്വന്തം ലേഖിക
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ എൻ.ഐ.ടി. യാത്രയ്ക്കുപിന്നിലും ദുരൂഹത പുറത്തുകൊണ്ടുവരുന്ന ജോലിയിലാണ് അന്വേഷണ സംഘം. എൻ.ഐ.ടി. അദ്ധ്യാപികയാണെന്ന് പറഞ്ഞാണ് ജോളി ദിവസവും വീട്ടിൽനിന്ന് ഇറങ്ങിയിരുന്നത്. ഉന്നതബന്ധങ്ങളിലേക്കുള്ള പാലമായിരുന്നു ഈ യാത്രയെന്നാണ് അന്വേഷണസംഘത്തിനു കിട്ടിയ വിവരം. വ്യാജ ഒസ്യത്തിൽ ഒപ്പിട്ടവർമുതൽ ഈ ഒസ്യത്തുപ്രകാരം സ്ഥലത്തിന്റെ രജിസ്‌ട്രേഷനാവശ്യമായ സഹായം നൽകിയവർവരെ ഈ യാത്രയിലെ പരിചയക്കാരാണെന്നും പൊലീസ് ലഭിച്ച വിവരത്തിലുണ്ട്.
എന്നാൽ എൻ.ഐ.ടി അദ്ധ്യാപികയാണെന്ന് പറഞ്ഞ ജോളി പ്രീഡിഗ്രി പോലും പാസായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. റോയി തോമസുമായുള്ള വിവാഹത്തിന് ശേഷം കൂടത്തായിയിലെത്തിയ ജോളി താൻ എം.കോം ബിരുദധാരിയാണെന്നാണ് നാട്ടുകാരോടും വീട്ടുകാരോടും പറഞ്ഞത്. ഇതു സ്ഥിരീകരിക്കുന്നതിനായി കട്ടപ്പനയിലെത്തിയ പൊലീസ് സംഘത്തിന് ലഭിച്ചത് ബോളിവുഡിനെപ്പോലും വെല്ലുന്ന കഥയാണ്. ജോളി പ്രീഡിഗ്രീ അവസാന പരീക്ഷ എഴുതിയിട്ടില്ല. എന്നാൽ ജോളി പാലായിലെ ഒരു പാരലൽ കോളേജിൽ ബി.കോമിന് ചേർന്നതായി കണ്ടെത്തി. പ്രീഡിഗ്രി പരീക്ഷ ജയിക്കാത്ത ജോളിക്ക് എങ്ങനെയാണ് ബി.കോമിന് അഡ്മിഷൻ ലഭിച്ചതെന്ന കാര്യത്തെ കുറിച്ച് പൊലീസിന് സ്ഥിരീകരണമുണ്ടായിട്ടില്ല. പാലായിലെ കോളേജിൽ ബി.കോം പഠനത്തിന് ജോളി പോയെങ്കിലും കോഴ്‌സ് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.
കൂടത്തായി കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിലെ ഒരു വിഭാഗം നാലു ദിവസത്തോളമായി കട്ടപ്പന, നെടുങ്കണ്ടം, പാലാ മേഖലകളിൽ നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങൾ ലഭിച്ചത്. എൻ.ഐ.ടി അദ്ധ്യാപികയായി വേഷമിടുന്നതിനു മുൻപ് ഒരു വർഷം ബി.എഡിന് ചേർന്നെന്ന പേരിലും ജോളി വീട്ടിൽ നിന്നു വിട്ടുനിന്നിരുന്നു. വിവാഹം കഴിഞ്ഞു കൂടത്തായിയിൽ എത്തിയ ശേഷമായിരുന്നു ഇത്. ഈ കാലത്ത് ജോളി എവിടേക്കാണ് പോയിരുന്നതെന്ന കാര്യവും ഇതുവരെ കണ്ടെത്താനായിട്ടില്ല
Whatsapp Group 1 | Whatsapp Group 2 |Telegram Group
