video
play-sharp-fill

” കൂടത്തായിയിലെ ആറ് മരണങ്ങളും കൊലപാതകമാണ്. വെറും സ്വത്തുതർക്കമായി പരിഗണിക്കാനാവില്ല. അസ്വാഭാവിക മരണം സംഭവിച്ചിടത്തെല്ലാം ജോളിയുടെ സാന്നിദ്ധ്യമുണ്ട്. സമഗ്ര അന്വേഷണം വേണം ”  കേരളത്തെ ഞെട്ടിച്ച കൊലപാതക കേസിന്റെ ചുരുളഴിച്ചത് കേരളാ പോലീസിലെ ജീവൻ ജോർജ്ജ് എന്ന മിന്നും താരം

” കൂടത്തായിയിലെ ആറ് മരണങ്ങളും കൊലപാതകമാണ്. വെറും സ്വത്തുതർക്കമായി പരിഗണിക്കാനാവില്ല. അസ്വാഭാവിക മരണം സംഭവിച്ചിടത്തെല്ലാം ജോളിയുടെ സാന്നിദ്ധ്യമുണ്ട്. സമഗ്ര അന്വേഷണം വേണം ” കേരളത്തെ ഞെട്ടിച്ച കൊലപാതക കേസിന്റെ ചുരുളഴിച്ചത് കേരളാ പോലീസിലെ ജീവൻ ജോർജ്ജ് എന്ന മിന്നും താരം

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം: കൂടത്തായിലെ ദുരൂഹ മരണങ്ങളുടെ ചുരുളഴിച്ചത് കേരളാ പോലീസിലെ മിന്നുംതാരമായ കോഴിക്കോട് റൂറൽ സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ ജീവൻ ജോർജ്. ജീവന്റെ അന്വേഷണ മികവും ജാഗ്രതയുമാണ് ഒരു പതിറ്റാണ്ടു നീണ്ട കൊലപാതക പരമ്പരകളിലെ സത്യം വെളിച്ചത്തു കൊണ്ടുവന്നത്. വെറും സ്വത്തുതർക്കമെന്നു പറഞ്ഞ് ഉന്നത ഉദ്യോഗസ്ഥർ പോലും എഴുതിത്തള്ളിയ കേസിന്റെ ദുരൂഹസ്വഭാവം പുറത്തുകൊണ്ടുവന്നത് ജീവൻ ജോർജാണ്. അദ്ദേഹം നടത്തിയ രഹസ്യാന്വേഷണവും തയ്യാറാക്കിയ റിപ്പോർട്ടും ഇനി കേരളാ പൊലീസിന്റെ സുവർണ ലിപികളിലെ ഒരു അധ്യായമാകും.
രഹസ്യാന്വേഷണം നടത്തി ജീവൻ ജോർജ്ജ് തയ്യാറാക്കിയ മൂന്ന് പേജുള്ള റപ്പോർട്ടാണു കേരളത്തെ നടുക്കിയ കൂടത്തായി സംഭവത്തിന്റെ സത്യാവസ്ഥ പുറംലോകമറിയിച്ചത്. 25 ദിവസത്തെ രഹസ്യാന്വേഷണമായിരുന്നു ജീവൻ നടത്തിയത്. വ്യാജ ഒസ്യത്തിലും മരണങ്ങളിലും സംശയമുന്നയിച്ച് അമേരിക്കയിലുള്ള റോജോ ഇക്കഴിഞ്ഞ ജൂണിലാണ് കോഴിക്കോട് റൂറൽ എസ്പിക്കു പരാതി നൽകിയത്. തുടർന്ന് എസ്.പി പരാതി താമരശ്ശേരി ഡി.വൈ.എസ്പിക്കു കൈമാറി. പലരുടെയും മൊഴിയെടുത്ത ഡി.വൈ.എസ്.പി സ്വത്തുതർക്കം മാത്രമെന്നു പറഞ്ഞു പരാതി എഴുതി തള്ളി. പക്ഷേ പരാതി കണ്ട സ്‌പെഷ്യൽ ബ്രാഞ്ചിനു സംശയമുണ്ടായി. ഇതേത്തുടർന്ന് സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ. ഇസ്മയിൽ അന്വേഷണത്തിനായി എസ്.ഐ ജീവൻ ജോർജിനെ ചുമതലപ്പെടുത്തി.

ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സുഹൃത്തിന്റെ വാഹനത്തിലായിരുന്നു ജീവൻ പരിശോധനയ്ക്കായി ഇറങ്ങിയത്. എൻ.ഐ.ടിയിലും കൂടത്തായി, കൂരാച്ചുണ്ട്, കോടഞ്ചേരി, ഓമശ്ശേരി എന്നിവിടങ്ങളിലും പരിശോധന നടത്തി. എല്ലാ രഹസ്യമായിത്തന്നെയായിരുന്നു. വ്യാജ ഒസ്യത്തും മരണങ്ങളുണ്ടാകുമ്പോഴുള്ള ജോളിയുടെ സാന്നിധ്യവും റോയിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പുനർവിവാഹവും ചേർത്തുവായിച്ചപ്പോഴാണ് ജീവന് ഇവ കൊലപാതകങ്ങളാണെന്നു മനസ്സിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്പോഴേക്കും റൂറൽ എസപിയായ കെ.ജി സൈമൺ ചുമതലയേറ്റു. റിപ്പോർട്ട് നൽകിയ ജീവനെ എസ്.പി നേരിട്ടുവിളിച്ച് അഭിനന്ദിച്ചു. അതോടെ കോടഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത 189/2011 കേസ് ഫയൽ വീണ്ടും തുറക്കാൻ പൊലീസ് തീരുമാനിച്ചു. റോയിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട കേസായിരുന്നു ഇത്. തുടർന്നു പ്രത്യേക സംഘമുണ്ടാക്കി വിശദമായ അന്വേഷണത്തിനു കണ്ണൂർ റേഞ്ച് സിഐ സേതുരാമൻ ഉത്തരവിറക്കി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി ഹരിദാസിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി രൂപീകരിച്ച സംഘത്തിൽ ജീവനെയും ഉൾപ്പെടുത്തി.

രഹസ്യസ്വഭാവം കൈവിടാതെയായിരുന്നു ഈ സംഘത്തിന്റെയും അന്വേഷണം. തെളിവുകൾ ഓരോന്നായി ശേഖരിക്കുകയും ജോളിയുടെ ഓരോ നീക്കങ്ങളും പരശോധിക്കുകയും ചെയ്തു. ഓരോ ദിവസത്തെയും പുരോഗതി എസ്.പി നേരിട്ടു വിലയിരുത്തി. മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്‌മോർട്ടം നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചതോടെയാണ് കൊലപാതകങ്ങളാണെന്ന യാഥാർഥ്യം പുറംലോകം അറിയുന്നത്.

ജീവൻ ശുപാർശയായി റിപ്പോർട്ടിൽ കുറിച്ച വരികൾ ഇതാണ്: ‘ കൂടത്തായിയിലെ ആറു മരണങ്ങൾ കൊലപാതകങ്ങളാണ്. വെറും സ്വത്തുതർക്കം മാത്രമായി ഇതിനെ പരിഗണിക്കാനാവില്ല. അസ്വാഭാവിക മരണങ്ങൾ സംഭവിച്ചയിടത്തെല്ലാം ജോളിയുടെ സംശയകരമായ സാന്നിധ്യമുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും വ്യാജ ഒസ്യത്തുമെല്ലാം ദുരൂഹത കൂട്ടുന്നതാണ്. അതിനാൽ സമഗ്ര അന്വേഷണം വേണം.’

ഈ കുറിപ്പിൽ സമഗ്രമായ അന്വേഷണം നടന്നതോടെ കേരളത്തെ ഞെട്ടിച്ച കുറ്റവാളി പുറംലോകം കണ്ടു. ജോളി തോമസ് വ്യാജ ഒസ്യത്ത് പ്രകാരം സ്വന്തമാക്കാൻ ശ്രമിച്ച തറവാട്ടു സ്വത്ത് ശനിയാഴ്ച തിരിച്ച് യഥാർഥ ഉടമകൾക്കു രജിസ്റ്റർ ചെയ്തു നൽകേണ്ടതായിരുന്നു. സ്വത്തു തർക്കം കൊലപാതകങ്ങളുടെ വെളിപ്പെടുത്തലലേക്കു നീണ്ടതോടെ ഇത് തിരിച്ച് രജിസ്റ്റർ ചെയ്തു നൽകാൻ ജോളി സമ്മതിച്ചതാണ്. അതിനു നിശ്ചയിച്ച ദിവസം തന്നെ കൊലക്കേസിൽ ജോളി കസ്റ്റഡിയിലായത്. .

കൂടത്തായിയിൽ ഇപ്പോൾ ഇവർ താമസിക്കുന്ന ഒരേക്കർ സ്ഥലവും വീടും സ്വന്തം പേരിലാക്കാനാണു ജോളി ശ്രമിച്ചത്. ഇതിനാണ് വ്യാജ മുക്ത്യാർ തയ്യാറാക്കിയത്. ഭർത്താവ് റോയി തോമസ് ജീവിച്ചിരിക്കുമ്പോഴായിരുന്നു ഇത്. നേരത്തേ കുടുംബത്തിന് കൂടത്തായി മണിമുണ്ടയിൽ ഒരേക്കറിലധികം ഭൂമി വേറെയുണ്ടായിരുന്നു. ഇത് 2006ൽ വിറ്റു. ടോം തോമസ് ജീവിച്ചിരിക്കുമ്പോഴായിരുന്നു ഇത്. ഈ ഭൂമി വിറ്റുകിട്ടിയ തുക റോയിയുടെയും ജോളിയുടെയും പേരിൽ നക്ഷേപിക്കുകയാണ് അന്നു ചെയ്തത്. ഈ നിക്ഷേപം സംബന്ധിച്ചും നേരെത്തെ തർക്കമുണ്ടായിട്ടുണ്ടായിരുന്നു.
സ്വത്തുമായി ബന്ധപ്പെട്ട് റോയിയുടെ സഹോദരൻ റോജോ സിവിൽകേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് സ്വത്ത് തിരിച്ച് രജിസ്റ്റർ ചെയ്തുനൽകാൻ ജോളി തയ്യാറായത്. റോയിയുടെ രണ്ടു മക്കളുടെപേരിൽ ഒരോഹരിയും സഹോദരൻ റോജോയുടെയും സഹോദരി റഞ്ജിയുടെയും പേരിൽ ഓരോ ഓഹരിയുമായി മൂന്നായി ഭാഗംവെക്കാനാണു തീരുമാനിച്ചിരുന്നത്. ജോളി വേറെ വിവാഹം കഴിച്ചതിനാൽ ഓഹരി വെച്ചില്ല.