play-sharp-fill
ജയിലിൽ ഉറക്കമില്ലാതെ അലറിവിളിച്ച് ജോളി ; നാടൻപ്പാട്ടും കലാപരിപാടികളുമായി തടവുകാർ ഞായറാഴ്ച്ച ആഘോഷമാക്കിയപ്പോൾ കൂസലില്ലാതെ ജോളി ; പോലീസ് നീരിക്ഷണം ശക്തമാക്കി

ജയിലിൽ ഉറക്കമില്ലാതെ അലറിവിളിച്ച് ജോളി ; നാടൻപ്പാട്ടും കലാപരിപാടികളുമായി തടവുകാർ ഞായറാഴ്ച്ച ആഘോഷമാക്കിയപ്പോൾ കൂസലില്ലാതെ ജോളി ; പോലീസ് നീരിക്ഷണം ശക്തമാക്കി

 

സ്വന്തം ലേഖിക

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കൂസലില്ലാതെ വില്ലത്തിയായി ജോളി. രാത്രി ഇവർ ഉറങ്ങാതെ അലറിക്കരയുകയും ബഹളം വയ്ക്കുകയുമായിരുന്നുവെന്ന് ജില്ലാ ജയിൽ ഉദ്യോഗസ്ഥർ പറയുന്നു.ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് താമരശേരി ജുഡിഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കനത്ത സുരക്ഷയോടെ പൊലീസ് ഇവരെ പുതിയറയിലെ ജില്ലാ ജയിലിൽ എത്തിച്ചത് രാത്രി 12.15 നാണ്.

ജയിലിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വനിതാ വാർഡിലേക്ക് മാറ്റിയതോടെ ജോളിയുടെ മട്ടു മാറി. പൊലീസിന്റെ ചോദ്യങ്ങൾക്ക് കൂസലില്ലാതെ മറുപടി പറഞ്ഞിരുന്ന അവർ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചു. പിന്നെ ഉറങ്ങാൻ കൂട്ടാക്കാതെ അലറിവിളിച്ചു. വല്ലാതെ ബഹളം വച്ചു. ജോളിയെ നിരീക്ഷിക്കാൻ ജയിൽ വാർഡർമാരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.ഞായറാഴ്ച പകൽ നടന്ന ജയിൽ ദിനാഘോഷത്തിൽ പങ്കെടുത്തെങ്കിലും മുഖത്തെ വിഷാദം വിട്ടുമാറിയില്ല. സഹതടവുകാരോടോ ഉദ്യോഗസ്ഥരോടോ ഒരു വാക്കുപോലും ജോളി മിണ്ടിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാടൻപാട്ടും മറ്റു കലാപരിപാടികളുമായി തടവുകാർ ഞായറാഴ്ച പകൽ ആസ്വദിക്കുമ്പോഴും ജോളിക്ക് അനക്കമുണ്ടായിരുന്നില്ല.ജോളിയെ താമസിപ്പിച്ച സെല്ലിൽ അവരെ കൂടാതെ അഞ്ചു തടവുകാരാണ് ഉള്ളത്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും മോഷണ കേസുകളിൽ പിടിയിലായ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ് മറ്റുള്ളവർ. ജയിലിനുപുറത്ത് കൂടത്തായിയിലെ ദുരൂഹമരണവും പ്രതികളും ചൂടേറിയ വിഷയമാണെങ്കിലും മറ്റു തടവുകാർക്ക് ഇവരെ പൂർണമായി മനസ്സിലായിട്ടില്ല.

രാവിലെ ദോശയും ഉച്ചഭക്ഷണവും കഴിച്ചെങ്കിലും ജോളി വിഷാദത്തിന്റെ ലക്ഷണങ്ങൾ കണിക്കുന്നുണ്ടെന്ന് ജയിൽ ഉദ്യോഗസ്ഥർ പറയുന്നു. വരുംദിവസങ്ങളിൽ അത് രൂക്ഷമാവാനുള്ള സാധ്യതയും ഉദ്യോഗസ്ഥർ പങ്കുവെക്കുന്നു.