video
play-sharp-fill

കൂടരഞ്ഞിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൂടരഞ്ഞിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: കൂടരഞ്ഞിയിൽ രാത്രിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. താഴെ കൂടരഞ്ഞി കൊമ്മം സ്വദേശി ഷമീർ(32) ആണ് ഒഴുക്കിൽപ്പെട്ട്
മരിച്ചത്.

ഷമീർ കുളിക്കാനിറങ്ങിയപ്പോൾ പുഴയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ ഇയാൾ ജലനിധി പമ്പ് ഓപറേറ്ററായും ജോലിചെയ്തിരുന്നു. ഇന്നലെ രാത്രി കുളിക്കാൻ പോയ ശേഷം ഷമീർ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷമീറിന്റെ വസ്ത്രങ്ങളും മൊബൈൽ ഫോണും കടവിൽനിന്നു കണ്ടെത്തിയിരുന്നു. ഇതോടെയാണ് പുഴയിൽ തിരച്ചിൽ ആരംഭിച്ചത്.

തുടർന്ന് നാട്ടുകാരും മുക്കം ഫയർഫോഴ്‌സും സന്നദ്ധപ്രവർത്തകരും നടത്തിയ തിരച്ചിലിൽ കുളിക്കടവിൽനിന്നു 150 മീറ്ററോളം താഴെയായി മൃതദേഹം കണ്ടെത്തുകയായിരുന്നു.

പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലെത്തിക്കും.