
കോഴിക്കോട്: കൂടരഞ്ഞിയിൽ വിനോദ സഞ്ചാരികളുമായി സഞ്ചരിച്ച ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ 6 വയസ്സുകാരിക്ക് ദാരുണാന്ത്യം. ചങ്കുവെട്ടി സ്വദേശി എലിസയാണ് മരിച്ചത്. ഗുരുരാവസ്ഥയിലായിരുന്ന കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. നിലമ്പൂരിൽ നിന്നും കക്കാടം പൊയിലിലേക്ക് മടങ്ങി വരുന്നതിനിടെ ട്രാവലർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.