play-sharp-fill
നിർത്തിയിട്ടിരുന്ന ബൈക്കിൽ ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം ; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

നിർത്തിയിട്ടിരുന്ന ബൈക്കിൽ ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം ; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

ചാലക്കുടി : കൂടപ്പുഴയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു. പൊരിങ്ങല്‍ക്കുത്ത് പുളിയിലപ്പാറ വടക്കന്‍ വീട്ടില്‍ അജിയുടെ മകന്‍ ഡെല്‍ജോ(19)ആണ് മരിച്ചത്.

ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന വെറ്റിലപ്പാറ ലാലന്റെ മകന്‍ മിഥുന്‍(17)നെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടപ്പുഴ വര്‍ക്ക് ഷോപ്പ് ജംങ്ഷനില്‍ ഇന്ന് രാവിലെ 10.40ഓടെയായിരുന്നു അപകടം. നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ബൈക്കിൽ സ്വകാര്യ ബസിടിച്ചാണ് അപകടം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടന്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡെല്‍ജോയുടെ ജീവന്‍ രക്ഷിക്കാനായില്ല.  മിഥുനെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു.