
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ആനയൂട്ടിന് എത്തിച്ച ആന ഇടഞ്ഞു. കൊളക്കാടൻ കുട്ടിശങ്കരൻ എന്ന ആനയാണ് ഇടഞ്ഞത്.
മറ്റൊരു ആനയെ കുത്താൻ ശ്രമിക്കുകയും കൊമ്ബ് കോർക്കുകയും ചെയ്തു. ആനയുടെ പാപ്പാന് താഴെ വീണ് തോളിനു പരിക്കേറ്റു. പതിനൊന്ന് ആനകളെയാണ് രാവിലെ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആനയൂട്ടിനായി എത്തിച്ചത്.
ആനയൂട്ട് കഴിഞ്ഞ് മടങ്ങുന്നതിനിടെ കൊട്ടിലായ്ക്കാല്‍ ക്ഷേത്ര നടയില്‍ വെച്ച് കൊളക്കാടൻ കുട്ടിശങ്കരൻ എന്ന ആനയും അടുത്തുണ്ടായിരുന്ന അമ്ബാടി മഹാദേവൻ എന്ന ആനയെ കുത്താൻ ശ്രമിക്കുകയും കൊമ്ബ് കോർക്കുകയും ചെയ്തു. അമ്ബാടി മഹാദേവൻ്റെ ഇടത്തെ കൊമ്ബിനു താഴെ ചെറിയ പരിക്കേറ്റു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആനകള്‍ ഇടഞ്ഞതു കണ്ട നാട്ടുകാരും പരിഭ്രാന്തരായി ചിതറി ഓടി. ചിലർക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തു. ഇടഞ്ഞ കൊമ്ബൻ കുട്ടിശങ്കരനെ എഴുന്നള്ളിക്കുന്നതിന് സോഷ്യല്‍ ഫോറസ്റ്റ് ഓഫീസർ 15 ദിവസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.