play-sharp-fill
കൂടത്തായി കൊലപാതകം ; പരമ്പര വാർത്ത പാക്കിസ്ഥാൻ പത്രങ്ങളിലും

കൂടത്തായി കൊലപാതകം ; പരമ്പര വാർത്ത പാക്കിസ്ഥാൻ പത്രങ്ങളിലും

 

സ്വന്തം ലേഖിക

ന്യൂഡൽഹി : കൂടത്തായിലെ ജോളി നടത്തിയ ക്രൂരമായ കൊലപാതക പരമ്പരയുടെ കഥകൾ പാകിസ്ഥാനിലുമെത്തി. ജോളിയുടെ ചെയ്തികൾ പാകിസ്ഥാനിലെ പ്രമുഖ ദേശീയ പത്രമായ ‘ദ ഡോൺ’ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പത്രത്തിന്റെ ഓൺലൈൻ എഡിഷനിൽ ഉറുദു ഭാഷയിലാണ് വാർത്ത വന്നത്. വാർത്തയുടെ ഇംഗ്ലിഷ് വിവർത്തനവും സൈറ്റിൽ തന്നെ ലഭ്യമാണ്. സംഭവത്തിലെ ഇതുവരെയുള്ള വിവരങ്ങൾ വിശദീകരിച്ചുകൊണ്ടാണ് ‘ദ ഡോൺ’ റിപ്പോർട്ട് നൽകിയിരിക്കുന്നത്. പാകിസ്ഥാനിലെ ഏറ്റവും പഴക്കമുള്ളതും ഏറ്റവും കൂടുതൽ വായനക്കാരുള്ളതുമായ ‘ദ ഡോൺ’ പത്രം സ്ഥാപിച്ചത് പാകിസ്ഥാൻ രാഷ്ട്രപിതാവും അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ സ്ഥാപകനുമായ മുഹമ്മദലി ജിന്നയാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് ജോളിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആറുപേരുടെയും മരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മരിച്ച റോയിയുടെ ഉള്ളിൽ നിന്നും
സയനൈഡിന്റെ അംശം കണ്ടെത്തിയെങ്കിലും ആത്മഹത്യയാണെന്ന ധാരണയിൽ അത് രഹസ്യമാക്കി വയ്ക്കുകയായിരുന്നു. സ്വത്തും പണവും കൈക്കലാക്കുക എന്ന ലക്ഷ്യത്തിനൊപ്പം വ്യക്തി വൈരാഗ്യവും സംശയങ്ങളും കൊലപാതക സാദ്ധ്യതയിലേക്കെത്തിച്ചെന്നാണ് പോലീസ് നിഗമനം നടത്തിയിരുന്നത്. നാട്ടുകാരും ജനപ്രതിനിധികളും നൽകിയിരിക്കുന്ന മൊഴികളും ഈ നിഗമനത്തെ ശരിവച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group