
കോന്നി : പ്ലാന്റേഷൻ കോർപ്പറേഷൻ തണ്ണിത്തോട് എസ്റ്റേറ്റിലെ മേടപ്പാറ ഡിവിഷനിൽ 15 തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു. റബർ തോട്ടത്തിൽ അടിക്കാട് തെളിക്കുന്നതിനിടെ കൂട്ടമായി പറന്നെത്തിയ പെരുംതേനീച്ചകൾ തൊഴിലാളികളെ കുത്തുകയായിരുന്നു.
കുത്തേറ്റ തൊഴിലാളികളിൽ തേക്കുതോട് സ്വദേശി രാധിക, മേടപ്പാറ സ്വദേശി ബിന്ദു, ആട്ടച്ചാക്കൽ സ്വദേശി സുമ, തേക്കുതോട് സ്വദേശികളായ ലത, ഉഷ, തണ്ണിത്തോട് സ്വദേശി ബീന എന്നിവരെ തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എസ്റ്റേറ്റിലെ പ്രധാന റോഡിൽ നിന്ന് അകലെയായിരുന്നു തൊഴിലാളികൾ പണിയെടുത്തിരുന്നത്. മൂന്നുവർഷം മുൻപ് എസ്റ്റേറ്റിലെ മേടപ്പാറ ഡിവിഷനിൽ പെരുംതേനീച്ചകളുടെ കുത്തേറ്റ് ഒരാൾ മരണപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


