video
play-sharp-fill

കോന്നിയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് ; 76 ഇരട്ടപ്പേരുകൾ കണ്ടെത്തി

കോന്നിയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് ; 76 ഇരട്ടപ്പേരുകൾ കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

പത്തനതിട്ട: ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോന്നി നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ 76 പേരുകളിൽ ഇരട്ടവോട്ടുകൾ ഉള്ളതായി ജില്ലാ കളക്ടർ നിയോഗിച്ച പ്രത്യേക സംഘത്തിൻറെ പരിശോധനയിൽ കണ്ടെത്തി.

മണ്ഡലത്തിലെ വോട്ടർപട്ടികയിൽ 10,238 ഇരട്ട വോട്ടുകൾ ഉള്ളതായി യുഡിഎഫ് പരാതി നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണു വോട്ടർപട്ടിക പരിശോധിച്ചത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവർത്തനമുള്ള പേരുകൾ പ്രത്യേകം രേഖപ്പെടുത്തി പട്ടിക അതാതു ബൂത്തുകളിലേക്കു കൈമാറിയതായി ജില്ലാ കളക്ടർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എല്ലാ ബൂത്തിലും പ്രത്യേക നിരീക്ഷണവുമുണ്ടാകും. കള്ളവോട്ടിനു ശ്രമമുണ്ടായാൽ നടപടി സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.

ഒരു ബൂത്തിൽ വോട്ടും തിരിച്ചറിയൽ കാർഡുമുള്ളയാൾ നിയോജക മണ്ഡലത്തിലെ മറ്റൊരു ബൂത്തിലും പേരു ചേർക്കുകയും രണ്ടാമതു തിരിച്ചറിയൽ കാർഡ് സ്വന്തമാക്കുകയും ചെയ്തതുമായി ബന്ധപ്പെട്ടാണ് പരാതി ഉണ്ടായത്.

1,98,974 വോട്ടർമാരാണ് കോന്നി മണ്ഡലത്തിൽ അന്തിമ വോട്ടർ പട്ടികയിലുള്ളത്. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികളെ കൂടാതെ രണ്ട് സ്വതന്ത്രർകൂടി മത്സരരംഗത്തുണ്ട്.