
പ്രമാടം: മനുഷ്യനും മൃഗങ്ങള്‍ക്കും മറ്റുജീവജാലങ്ങള്‍ക്കും ഹാനികരമാകുന്ന അള്‍ട്രാവയലറ്റ് വികിരണതോത് സംസ്ഥാനത്ത് കൂടുതല്‍ കോന്നിയില്‍.
മഴയേറെ ലഭിക്കുന്ന പ്രദേശമാണെങ്കിലും അള്‍ട്രാവയലറ്റ് (യു.വി) ഇൻഡക്സ് ശരാശരിയേക്കാള്‍ ഉയർന്നുനില്‍ക്കുന്നത് ആശങ്കയാകുന്നുണ്ട്.
കോന്നിയില്‍ 9 മുതല്‍ 9.5 സൂചിക വരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്.
മറ്റു ജില്ലകളിലിത് 9ല്‍ താഴെയാണ്. നിലവില്‍ കോന്നിയില്‍ യെല്ലോ അലർട്ടാണ്. പത്ത് ശതമാനത്തില്‍ കൂടുതല്‍ ഉയർന്നാല്‍ ഓറഞ്ച് അലർട്ടും പതിനൊന്നില്‍ കൂടുതല്‍ ഉയർന്നാല്‍ റെഡ് അലർട്ടും പ്രഖ്യാപിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലയില്‍ ശരാശരി 30 – 32 ഡിഗ്രിയായിരുന്ന അന്തരീക്ഷ താപനില കഴിഞ്ഞദിവസങ്ങളില്‍ 36 – 37 ഡിഗ്രി സെല്‍ഷ്യസില്‍ വരെയെത്തി.
സംസ്ഥാനത്ത് താപനില അളക്കുന്ന 14 സ്റ്റേഷനുകളാണുള്ളത്.



