കോന്നിയിൽ ഭിന്നശേഷിക്കാരിയായ പ്ലസ് ടു വിദ്യാർഥിനിയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

പത്തനംതിട്ട: പശുവിനെ തീറ്റാൻ പോയ ഭിന്നശേഷിക്കാരിയായ പ്ലസ് ടു വിദ്യാർഥിനിയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂവൻപാറ കോട്ടമുരുപ്പേൽ സ്വദേശിനിയായ അജ്മീന (17) ആണ് മരിച്ചത്.

video
play-sharp-fill

ശനിയാഴ്ച വൈകുന്നേരം 5.45 ഓടെ പൂവൻപാറ പി.എം.ജി പള്ളിക്ക് സമീപമുള്ള വയലിലാണ് മൃതദേഹം കണ്ടെത്തിയത്. കോന്നി ഏലിയിറക്കൽ അമൃത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ അജ്മീന പത്തനാപുരം സ്വദേശികളായ ശിഹാബുദ്ദീന്റെയും സീനയുടെയും മകളാണ്.

കോന്നി ചേരിമുക്കിലുള്ള അമ്മയുടെ വീട്ടിൽ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് വിദ്യാർഥിനി താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ മുത്തശ്ശനും മുത്തശ്ശിയും ചികിത്സയ്ക്കായി ആശുപത്രിയിൽ പോയ സമയത്താണ് അജ്മീന പശുവിനെ തീറ്റാനായി അടുത്തുള്ള വയലിലേക്ക് പോയത്. ഉച്ചയ്ക്ക് ശേഷം മടങ്ങിയെത്തിയപ്പോഴാണ് അജ്മീനയെ കാണാനില്ലെന്ന് ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിച്ചുവരുകയാണെന്നും അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group