സ്റ്റേഷനിലേയ്ക്കു വലതുകാൽ വച്ചു കയറിയ ഉടൻ നടയടി; അടച്ചിട്ട മുറിയിൽ കരണത്തടി; പത്തനംതിട്ട റാന്നിയിൽ യുവാവിനെ പരാതിയുമായി ബന്ധപ്പെട്ട് വിളിച്ചു വരുത്തി കരണത്തടിച്ച എസ്.ഐയ്ക്കു ഹൈക്കോടതിയുടെ ശാസന; കേസുമായി കോടതിയിൽ കയറിയിറങ്ങി നടന്ന യുവാവിന് ഒടുവിൽ നീതി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: പരാതി ലഭിച്ച ഉടൻ പൊലീസ് സറ്റേഷനില്‍ വിളിച്ചുവരുത്തി ആളെ അടച്ചിട്ട മുറിയിലിട്ടു കരണത്തടിച്ച പൊലീസുകാരന് ഹൈക്കോടതിയുടെ ശാസന. പത്തനംതിട്ട കോന്നി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ. ആയിരുന്ന സി.ആര്‍.രാജുവാണ് പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്.

എന്നാൽ ഈ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എന്‍.അനില്‍ കുമാറിന്റെ നിരീക്ഷണം. പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയശേഷം ഒരാളുടെ കരണത്ത് അടിക്കുന്നത് ഔദ്യോഗികചുമതലയുടെ ഭാഗമല്ലെന്ന് ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പം ഈ കേസിന്റെ വിചാരണയുമായി മുന്നോട്ടുപോകാനും അനുമതി നൽകുകയും ചെയ്തു.2005 മാര്‍ച്ച്‌ 15-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

പത്തനം തിട്ട സ്വദേശിയായ സതീഷ് കുമാറിന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ശാസന. തന്നെ സതീഷ്‌കുമാര്‍ അടിച്ചതായിക്കാണിച്ച്‌ മോഹനന്‍ എന്നയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പരാതി ലഭിച്ച ഉടനെ സതീഷ്‌കുമാറിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച എസ്‌ഐ. അടച്ചിട്ട മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കരണത്ത് അടിക്കുവെന്നായിരുന്നു പരാതി.

ഇതേ തുടർന്ന് സതീഷ്‌കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട മജിസ്ട്രേറ്റാണ് എസ്‌ഐ.ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഈ പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു എസ്‌ഐ. ഹൈക്കോടതിയെ സമീപിച്ചത്.

സതീഷിന്റെ കരണത്തടിച്ചത് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായിരുന്നു പ്രവൃത്തിയെന്നായിരുന്നു എസ്‌ഐ. വാദം ഉന്നയിച്ചത്.

അതിനാല്‍ സി.ആര്‍.പി.സി.197 പ്രകാരമുള്ള സംരക്ഷണത്തിന് അര്‍ഹനാണ്. എന്നാല്‍, സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ആളെ മര്‍ദിക്കുന്നത് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി കണക്കാക്കാനാകില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.