play-sharp-fill
കോന്നി അരുവാപ്പുലത്ത് സിപിഎം ലോക്കല്‍ കമ്മറ്റിയംഗം കൂടിയായ വനിതാ പഞ്ചായത്തംഗം തൊഴിലുറപ്പ് തൊഴിലാളി ഓഫീസ് അടിച്ചു തകര്‍ത്തു; മിണ്ടാതിരുന്ന പഞ്ചായത്ത് സെക്രട്ടറിക്കെതിരേ പ്രതിഷേധം; വിവാദമായപ്പോള്‍ പൊലീസില്‍ പരാതി….!

കോന്നി അരുവാപ്പുലത്ത് സിപിഎം ലോക്കല്‍ കമ്മറ്റിയംഗം കൂടിയായ വനിതാ പഞ്ചായത്തംഗം തൊഴിലുറപ്പ് തൊഴിലാളി ഓഫീസ് അടിച്ചു തകര്‍ത്തു; മിണ്ടാതിരുന്ന പഞ്ചായത്ത് സെക്രട്ടറിക്കെതിരേ പ്രതിഷേധം; വിവാദമായപ്പോള്‍ പൊലീസില്‍ പരാതി….!

സ്വന്തം ലേഖിക

കോന്നി: സിപിഎം ലോക്കല്‍ കമ്മറ്റിയംഗം കൂടിയായ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷൻ എൻ.ആര്‍.ഇ.ജി ഓഫീസ് അടിച്ചു തകര്‍ത്തു.

പഞ്ചായത്ത് സെക്രട്ടറി സംഭവം മൂടി വച്ചുവെന്ന് ആരോപിച്ച്‌ പ്രതിപക്ഷം രംഗത്ത് വന്നതോടെ പൊലീസില്‍ പരാതി. സെക്രട്ടറി പൊലീസില്‍ നല്‍കിയ പരാതി വിഷയം ലഘൂകരിച്ചുള്ളതാണെന്നും ആക്ഷേപം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ എൻ.ആര്‍.ഇ.ജി ഓഫീസില്‍ ബുധനാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച്‌ സിപിഎം കല്ലേലി ലോക്കല്‍ കമ്മിറ്റി അംഗവും തോട്ടം തൊഴിലാളി യൂണിയൻ നേതാവുമായ കല്ലേലിത്തോട്ടം അഞ്ചാം വാര്‍ഡ് അംഗം സിന്ധു സന്തോഷാണ് ഗ്രാമപഞ്ചായത്ത് ഓഫീസിലെ എൻ.ആര്‍.ജി ഓഫീസിലെത്തി അതിക്രമം കാട്ടിയത്.

ഓഫീസിലെ ജീവനക്കാരുമായി വാക്കേറ്റത്തെ തുടര്‍ന്ന് ഫയലുകളും കസേരകളും വലിച്ചെറിയുകയും കമ്ബ്യൂട്ടര്‍ തള്ളിയിടുകയും നാശനഷ്ടം വരുത്തുകയുമായിരുന്നുവത്രേ. വിവരം പുറത്തറിയാതിരിക്കാനുള്ള ശ്രമം നടന്നു.

വ്യാഴാഴ്ച രാവിലെ പ്രതിപക്ഷ അംഗം ജി.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്ത് ഓഫീസില്‍ എത്തുകയും സെക്രട്ടറിയെ അടക്കം നിര്‍ബന്ധിച്ച ശേഷമാണ് അതിക്രമം നടന്ന എൻ.ആര്‍.ജിയുടെ ഓഫീസ് തുറന്നത്.
മാധ്യമ പ്രവര്‍ത്തകര്‍ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെ വിവരം പറുംലോകം അറിയുകയായിരുന്നു.