കോന്നി മെഡിക്കല്‍ കോളജില്‍ തീപിടിത്തം; പരിഭ്രാന്തരായി രോഗികൾ; ഒഴിവായത് വൻ ദുരന്തം

Spread the love

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജില്‍ തീപിടിത്തം. ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് സംഭവം. ഡീസല്‍ ടാങ്കിലേക്ക് തീ പിടിക്കാത്തതിനാല്‍ സ്ഫോടനം ഒഴിവായി.

video
play-sharp-fill

കോളജിലെ ജനറേറ്റർ റൂമില്‍നിന്നാണ് തീ പടർന്നത്. മെഡിക്കല്‍ കോളേജിലെ ഫെസിലിറ്റി മെയിന്‍റനൻസ് വിഭാഗം സമയബന്ധിതമായി ഇടപെട്ടതിനാല്‍ വൻ ദുരന്തം ഒഴിവായി. തീപിടിക്കാൻ കാരണം ഷോർട്ട് സർക്ക്യൂട്ട് ആകാം എന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് വൈദ്യുതി മുടങ്ങിയതിനാല്‍ മുഴുവൻ സമയവും ജനറേറ്റർ പ്രവർത്തിക്കുകയായിരുന്നു. തീയും പുകയും കണ്ട ഉടൻതന്നെ തൊട്ടടുത്ത കെട്ടിടത്തിലെ രോഗികളെ ഒഴിപ്പിച്ചു. രോഗികളെ പുറത്തിറക്കിയാണ് തീ നിയന്ത്രിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോന്നിയില്‍നിന്ന് രണ്ട് യൂണിറ്റും പത്തനംതിട്ടയില്‍നിന്ന് ഒരു യൂണിറ്റും അഗ്നിരക്ഷാ സംഘം വൈകാതെ സ്ഥലത്തെത്തി. സുരക്ഷാ ഉദ്യോഗസ്ഥർ ഫയർഎക്സിക്യൂഷൻ ഉപയോഗിച്ചു തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചു. ആളുകളെല്ലാം സുരക്ഷിതരാണ്.

ജനറേറ്റർ റൂമില്‍ സൂക്ഷിച്ചിരുന്ന ഡീസല്‍ ഫയർഫോഴ്സ് സംഘം പുറത്തേക്ക് മാറ്റി.
പുക മെഡിക്കല്‍ കോളജിന്റെ മുകള്‍ നിലയിലേക്കു വ്യാപിച്ചിരുന്നു. പത്തനംതിട്ടയില്‍ ബ്ലോവർ എത്തിച്ചു പുക പുറത്തേക്ക് വലിച്ചു കളയാനുള്ള ശ്രമവും ഫയർഫോഴ്സ് തുടങ്ങി.