
പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താത്കാലിക ജീവനക്കാരനും പെണ്‍സുഹൃത്തും ജീവനൊടുക്കാൻ ശ്രമിച്ചു.
മോർച്ചറിയിലെ താല്‍കാലിക അറ്റന്ററും പെണ്‍ സുഹൃത്തുമാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജീവനക്കാരന് അനുവദിച്ചിരിക്കുന്ന മുറിയിലായിരുന്നു ആത്മഹത്യാശ്രമം.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആശുപത്രി ജീവനക്കാരാണ് ഇരുവരെയും ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ ആദ്യം കണ്ടത്. രണ്ടുപേരുടെയും നില ഗുരുതരമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group