
പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ചികിത്സ പിഴവ്.
പരാതിയുമായി 14കാരൻ്റെ കുടുംബമാണ് രംഗത്തെത്തിയിരിക്കുന്നത്. 14 കാരന്റെ ഒടിഞ്ഞ കൈക്ക് ശരിയായ ചികിത്സ നല്‍കിയില്ലെന്നാണ് പരാതി.
കുട്ടിയുടെ കൈ വളഞ്ഞു പോയെന്നും, ഇനിയും ഓപ്പറേഷൻ നടത്തണമെന്ന് ഡോക്ടർ പറഞ്ഞെന്നുമാണ് കുടുംബം ആരോപിക്കുന്നത്. രണ്ടരമാസം ചികിത്സ നല്‍കിയിട്ടും കുട്ടിയുടെ കൈ വളഞ്ഞ അവസ്ഥയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോന്നി അരുവാപ്പുലം സ്വദേശികളുടെ മകൻ തൻസീർ എസിനാണ് ഗുരുതരമായ ആരോഗ്യപ്രശ്നം ഉണ്ടായത്. സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം കോന്നി പൊലീസില്‍ പരാതി നല്കി.
ഓർത്തോ മേധാവിയാണ് കുട്ടിയെ ചികിത്സിച്ചതെന്ന് കുടുംബം പറയുന്നു. തൻസീറിന്റെ ഒടിഞ്ഞ കൈയ്യില്‍ നവംബറിലാണ് ശസ്ത്രക്രിയ നടത്തിയത്.



