കോന്നിയിലെ കോൺഗ്രസിൽ വീണ്ടും തമ്മിലടി: അടൂർ പ്രകാശിനെതിരെ പോസ്റ്ററുകൾ സജീവം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ഒരു ദിവസം മാത്രം ശേഷിക്കേ കോന്നിയിലെ കോൺഗ്രസിൽ വീണ്ടും തമ്മിലടി. റോബിൻ പീറ്ററെ കോന്നിയിൽ വേണ്ടെന്ന് ആവശ്യപ്പെട്ട് വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

കോൺഗ്രസ് സംരക്ഷണ വേദിയുടെ പേരിലാണ് റോബിൻ പീറ്ററിനും അടൂർ പ്രകാശിനുമെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റോബിൻ അടൂർ പ്രകാശിന്റെ ബിനാമിയെന്നാണ് പോസ്റ്ററിലെ ആരോപണം.
കെ പി സി സി വിഷയത്തിൽ ഇടപെടണമെന്നാണ് കോൺഗ്രസ് സംരക്ഷണ വേദിയുടെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോന്നി ഉപതിരഞ്ഞെടുപ്പിൽ മോഹൻരാജിനെ എൻ എസ് എസ് സ്ഥാനാർത്ഥിയായി ആക്ഷേപിച്ച് പരാജയപ്പെടുത്തിയില്ലേ, റോബിൻ പീറ്റർ തദ്ദേശതിരഞ്ഞെടുപ്പിൽ മറ്റ് കോൺഗ്രസ് നേതാക്കളെ തോൽപ്പിക്കാൻ നേതൃത്വം നൽകിയില്ലേ, പ്രമാടം പഞ്ചായത്ത് ഭരണം എൽ ഡി എഫിന് ലഭിക്കാൻ കാരണമായില്ലേ, കോൺഗ്രസിനെ പരാജയപ്പെടുത്തുന്നതാണോ മത്സരിക്കാനുളള യോഗ്യത തുടങ്ങിയ ചോദ്യങ്ങളും പോസ്റ്ററിലുണ്ട്.