
പത്തനംതിട്ട: കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്. ശശീന്ദ്രകുമാറിനെ സസ്പെൻഡ് ചെയ്തു. സർക്കാർ നയങ്ങൾക്കും ഉത്തരവുകൾക്കും വിരുദ്ധമായി പ്രവർത്തിച്ചെന്നാരോപിച്ചാണ് വനംവകുപ്പിന്റെ നടപടി.
പഞ്ചായത്തിന്റെ ലൈസൻസോടെ രണ്ട് പേർ കാട്ടുപന്നിയെ വെടിവെച്ച് കൊന്ന സംഭവത്തിലാണ് നടപടി. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ മാനദണ്ഡങ്ങൾ പാലിച്ച് വെടിവെച്ചതാണെന്ന് മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. എന്നാൽ സംഭവത്തിൽ റേഞ്ച് ഓഫീസർ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
സർക്കാർ ഉത്തരവുകൾ അവഗണിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ നടപടിയെന്ന് വനംവകുപ്പ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


