
കോന്നിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ബിജെപി നേതാവിനെ; തല തറയിലിടിച്ച് രക്തം വാർന്ന നിലയിൽ മേൽമുണ്ടില്ലാതെ മൃതദേഹം റോഡിൽ മലർന്നു കിടക്കുന്ന നിലയിലായിരുന്നു ; രാത്രി മദ്യപിച്ച് ലക്കുകെട്ട് അഭിലാഷ് കെട്ടിടത്തിലേക്ക് കയറിപ്പോയതായി അമ്മയുടെ മൊഴി; മുകളിൽ നിന്ന് കാൽവഴുതി വീണ് മരിച്ചതാകാമെന്ന് പ്രാഥമിക നിഗമനം
സ്വന്തം ലേഖകൻ
പത്തനംതിട്ട: കോന്നിയിൽ യുവാവിന്റെ മൃതദേഹം റോഡരികിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബിജെപി നേതാവായ മങ്ങാരം മംഗലത്തുവീട്ടിൽ കൃഷ്ണപിള്ളയുടെ മകൻ അഭിലാഷി (43)നെയാണ് ഇന്ന് പുലർച്ചെ ഫ്‌ളാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിജെപിയുടെ കോന്നി ഏരിയാ പ്രസിഡന്റായിരുന്നിട്ടുണ്ട്.
കോന്നി വിശ്വഭാരതി കോളേജിന് സമീപം കൃഷ്ണ ഹോട്ടൽ നടത്തിവരികയായിരുന്നു. ഇവിടുത്തെ ഫ്‌ളാറ്റിലായിരുന്നു താമസം. മുഖം മുഴുവൻ രക്തം തളം കെട്ടിയ നിലയിലായിരുന്നു. കോന്നി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കോന്നി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. രാവിലെ 6.45-ഓടെ മൃതശരീരം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 11 മണിയോടെ ഇൻക്വസ്റ്റ്, പോസ്റ്റമോർട്ടം നടപടികളിലേക്ക് കടക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തല തറയിലിടിച്ച് രക്തം വാർന്ന നിലയിൽ മേൽമുണ്ടില്ലാതെ മൃതദേഹം റോഡിൽ മലർന്നു കിടക്കുന്ന നിലയിലായിരുന്നു. റോഡിനോട് ചേർന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു അഭിലാഷ് താമസിച്ചിരുന്നത്. മുകൾനിലയിൽനിന്ന് കാൽവഴുതി വീണതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് പ്രാഥമികാന്വേഷണം നടത്തി. ബന്ധുക്കളുടെയടക്കം മൊഴിരേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു അഭിലാഷ് കെട്ടിടത്തിലേക്ക് കയറിപ്പോയതെന്ന് അമ്മ മൊഴിനൽകി. ഈ സാഹചര്യത്തിലാണ് കാൽ വഴുതി വീണതിന്റെ സാധ്യത തേടുന്നത്.