video

00:00

ഉപതെരെഞ്ഞടുപ്പ് ; വിജയം ഇടതുപക്ഷത്തിനായിരുന്നെങ്കിലും ഇടത്- വലത് കോട്ടകളിൽ വിള്ളലുണ്ടാക്കി ബി.ജെ. പി

ഉപതെരെഞ്ഞടുപ്പ് ; വിജയം ഇടതുപക്ഷത്തിനായിരുന്നെങ്കിലും ഇടത്- വലത് കോട്ടകളിൽ വിള്ളലുണ്ടാക്കി ബി.ജെ. പി

Spread the love

 

സ്വന്തം ലേഖിക

കോന്നി: ഉപതെരെഞ്ഞെടുപ്പില്‍ ത്രികോണമത്സരം നടന്ന ഇടമാണ് കോന്നിയിലേത്. എന്നാൽ അക്ഷരാര്‍ത്ഥത്തില്‍ തൃകോണ മത്സരം നടന്ന മണ്ഡലത്തില്‍ 23 വര്‍ഷങ്ങള്‍ക്ക് ശേഷം ചെങ്കൊടി പാറിയപ്പോള്‍ ഇടതുപക്ഷത്തിന്‍റെ വിജയത്തിന് തിളക്കമേറെയാണ്. ശബരിമലയടക്കമുള്ള വിഷയങ്ങള്‍ തുണയാകുമെന്ന പ്രതീക്ഷയില്‍ മുന്നേറ്റമുണ്ടാക്കാനെത്തിയ സുരേന്ദ്രന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടിവന്നു.

എന്നാല്‍, കോന്നിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ള സുരേന്ദ്രന് പ്രതീക്ഷ നല്‍കുന്നതാണ് ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് ശേഷമുള്ള കണക്കുകള്‍. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള മേഖലകളില്‍ കടന്നുകയറിയ സുരേന്ദ്രന്‍ കോണ്‍ഗ്രസ് കോട്ടകളില്‍ വലിയ വിള്ളലാണുണ്ടാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണക്കുകള്‍ പരിശോധിച്ചാല്‍ സുരേന്ദ്രന്‍ 41 ബൂത്തുകളില്‍ ഒന്നമാതെത്തിയെന്ന് കാണാം. എന്നാൽ 54 ബൂത്തുകളിലാകട്ടെ രണ്ടാമതെത്താനും എന്‍ ഡി എ സ്ഥാനാര്‍ത്ഥിക്ക് സാധിച്ചു.

3 പഞ്ചായത്തില്‍ ഇത്തവണ സുരേന്ദ്രനിലൂടെ ബിജെപി ഒന്നാം സ്ഥാനത്തെത്തി. ഈ മൂന്ന് പഞ്ചായത്തുകളാകട്ടെ ഇടത് മുന്നണി ഭരിക്കുന്നവയാണെന്നതാണെന്നതാണ് മറ്റൊരുകാര്യം. മലയാലപ്പുഴ, ഏനാദിമംഗലം, കലഞ്ഞൂര്‍ പഞ്ചായത്തികളിലാണ് വോട്ടുനിലയില്‍ സുരേന്ദ്രന്‍ മുന്നേറ്റം നടത്തിയത്. മലയാലപ്പുഴ, കലഞ്ഞൂര്‍, അരുവാപ്പുലം, വള്ളിക്കോട് പഞ്ചായത്തുകളില്‍ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് സുരേന്ദ്രന്‍ ഒന്നാമതെത്തിയിരുന്നു. തണ്ണിത്തോട് പഞ്ചായത്തില് രണ്ടാം സ്ഥാനത്തും ബിജെപി ഉണ്ടായിരുന്നു. ഇത്തവണ അരുവാപ്പുലത്തിന് പകരം ബിജെപി പിടിച്ചത് ഏനാദിമംഗലം പഞ്ചായത്താണ്. 2016 ല്‍ 828 വോട്ടിനും 2019 ല്‍ 540 വോട്ടിനും എല്‍ഡിഎഫ് ലീഡ് ചെയ്ത പഞ്ചായത്ത് ആണ് ഏനാദിമംഗലം.

സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനുവിന്‍റെ പഞ്ചായത്ത് കൂടിയാണ് ഏനാദിമംഗലം. മാത്രമല്ല രണ്ട് ദിവസത്തെ പ്രചാരണത്തിന് കോന്നിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പൊതുസമ്മേളനം അടക്കം നടത്തി സിപിഎം സവിശേഷ ശ്രദ്ധ കൊടുത്ത പഞ്ചായത്തുമായിരുന്നു ഇത്. അതേസമയം ചിറ്റാര്‍ സീതത്തോട് അടക്കം ഇടത് ശക്തികേന്ദ്രങ്ങളില്‍ സുരേന്ദ്രന് പച്ചപിടിക്കാനായില്ലെന്നത് സിപിഎമ്മിന് സന്തോഷം നല്‍കുന്നതാണ്.

Tags :