പത്തനംതിട്ട: അടച്ചുപൂട്ടിയ അടവി ഇക്കോ ടൂറിസം കേന്ദ്രം തുറന്നു പ്രവർത്തിക്കാൻ തീരുമാനം.
സിപിഎം ഭീഷണിയെ തുടർന്ന് ഇക്കോ ടൂറിസം കേന്ദ്രം അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടിയിരിക്കുകയായിരുന്നു.
എന്നാൽ, ഉന്നതതല നിർദേശത്തിനെ തുടർന്നാണ് ജീവനക്കാർ നിലപാട് മാറ്റിയത്. സിപിഎം പ്രാദേശിക നേതൃത്വവുമായുള്ള പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കും എന്ന് ജീവനക്കാർക്ക് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള തീരുമാനം പിൻവലിക്കുകയായിരുന്നു. ജീവനക്കാർക്ക് എതിരായ ആക്രമണം, ഭീഷണി എന്നിവയിൽ പോലീസ് ഇനിയും കേസ് എടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകും എന്ന് വനംവകുപ്പ് ജീവനക്കാരുടെ സംഘടന അറിയിച്ചു.