കോന്നി പയ്യനാമൺ അപകടം; കാണാതായ ബിഹാർ സ്വദേശിയുടെ മൃതദേഹം ഹിറ്റാച്ചി ക്യാബിനുള്ളിൽ കണ്ടെത്തി

Spread the love

കോന്നി: കോന്നി പയ്യനാമണിൽ ചെങ്കുളം പാറമടയിൽ പാറ അടർന്നുവീണ് അപകടത്തിൽപ്പെട്ട് കാണാതായ ബിഹാർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. അജയ് റായിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തിൽ മരിച്ച മഹാദേവ് പ്രധാന്‍റെ മൃതദേഹം അപകടം നടന്ന തിങ്കളാഴ്ചതന്നെ കണ്ടെത്തിയിരുന്നു. ജാര്‍ഖണ്ഡ്, ഒറീസ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. മൃതദേഹം പുറത്തെത്തിക്കാനുളള ശ്രമം ആരംഭിച്ചു. സംഭവസ്ഥലത്ത് ദൗത്യസംഘം ഇറങ്ങി.

പയ്യനാമൺ ചെങ്കളം ഗ്രാനൈറ്റിൽ പാറപൊട്ടിച്ച ശേഷം കല്ലുകൾ ഇളക്കിമാറ്റുന്നതിനിടെ ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും വീഴുകയായിരുന്നു. കല്ലുകൾക്കിടയിൽ കുടുങ്ങിയ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കഴിഞ്ഞ ദിവസം പുറത്തെടുത്തിരുന്നു. ഒഡീഷ സ്വദേശി മഹാദേവിന്റെ (51) മൃതദേഹമാണ് ഇന്നലെ പുറത്തെടുത്തത്.

ഒപ്പമുണ്ടായിരുന്ന ബീഹാർ സ്വദേശി അജയ് റോയിയുടെ(38) മൃതദേഹമാണ് ആണ് കണ്ടെത്തിയത്. അപകടത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. ക്വാറിയുടെ അനുമതിയടക്കം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാനാണ് ജിയോളജി വകുപ്പിന് കളക്ടർ നിർദേശം നൽകിയിരിക്കുന്നത്. റിപ്പോർട്ടിനുശേഷം തുടർനടപടിയുണ്ടാകുമെന്ന് കളക്ടർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പയ്യനാമൺ അടുകാട് കാർമലശേരി ഭാഗത്തുള്ള പാറമടയിൽ ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് അപകടമുണ്ടായത്. പാറക്കെട്ടുകളുടെ മദ്ധ്യഭാഗത്ത് ഹിറ്റാച്ചിയിലായിരുന്നു ഓപ്പറേറ്ററായ മഹാദേവും സഹായി അജയ് റോയിയും ഉണ്ടായിരുന്നത്. കല്ലുകൾ ഇളക്കിമാറ്റുന്നതിനിടെ 40 അടി മുകളിൽ നിന്ന് ഹിറ്റാച്ചിയുടെ മുകളിലേക്ക് വലിയ കല്ലുകളും മണ്ണും ഇളകിവീഴുകയായിരുന്നു.