കോൺഗ്രസിനെയും കേരളാ കോൺഗ്രസിനെയും സ്വതന്ത്രനെയും വിജയിപ്പിച്ച ഏറ്റുമാനൂർ മണ്ഡലത്തിൽ ഇക്കുറി തീ പാറുന്ന പോരാട്ടമാണ് നടക്കുന്നത്.

Spread the love

ഏറ്റുമാനൂർ: കോൺഗ്രസിനെയും കേരളാ കോൺഗ്രസിനെയും സ്വതന്ത്രനെയും വിജയിപ്പിച്ച ഏറ്റുമാനൂർ മണ്ഡലത്തിൽ ഇക്കുറി തീ പാറുന്ന പോരാട്ടമാണ് നടക്കുന്നത്.
കരുത്തനായ മന്ത്രിയെ വീഴ്ത്താൻ ഡിസിസി അധ്യക്ഷന്റെ നിർണായക നീക്കം. അതാണ് ഇപ്പോൾ ഏറ്റുമാനൂരിൽ സംഭവിക്കുന്നത്.

video
play-sharp-fill

ഏറ്റുമാനൂറിന്റെ ചരിത്രം പരിശോധിച്ചാൽ രാഷ്‌ട്രീയ പോരാട്ടങ്ങള്‍ നടന്നിട്ടുള്ള നിയോജക മണ്ഡലമാണ്. 1957ലും 1960ലും ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിനായിരുന്നു വിജയം.

കേരള കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ട ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍1965 ല്‍ കേരള കോണ്‍ഗ്രസ് വിജയിച്ചു. 1967ലും 1970ലും കേരള കോണ്‍ഗ്രസ് രണ്ടാമതും കോണ്‍ഗ്രസ് മൂന്നാമതുമായി. 1977 ല്‍ യുഡിഎഫില്‍ കോണ്‍ഗ്രസിനായിരുന്നു സീറ്റ്. കോണ്‍ഗ്രസ് രണ്ടാമതെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1980ല്‍ എല്‍ഡിഎഫ് വിജയിച്ചു. 1982ല്‍ യുഡിഎഫില്‍ സീറ്റ് ലഭിച്ച കേരള കോണ്‍ഗ്രസ് വിജയിച്ചു. 1987ല്‍ ഇരു മുന്നണികളെയും തോല്പിച്ച്‌ സ്വതന്ത്രൻ വിജയിച്ചു. 1991ല്‍ തോമസ് ചാഴികാടനിലൂടെ കേരള കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു.

2006 വരെ കേരള കോണ്‍ഗ്രസും ചാഴികാടനും വിജയം ആവർത്തിച്ചു. 2011ല്‍ മണ്ഡലം പുനർനിർണയത്തില്‍ ഏറ്റുമാനൂർ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്ന കുമാരനല്ലൂർ പഞ്ചായത്ത് കോട്ടയം നിയോജക മണ്ഡലത്തോട് ചേർക്കുകയും കോട്ടയത്തുനിന്നും കുമരകം, തിരുവാർപ്പ് പഞ്ചായത്തുകള്‍ ഏറ്റുമാനൂരില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതോടെ മണ്ഡലത്തിന്‍റെ അതിർത്തികൾ മാറി.