42 ട്രെയിനുകള്‍, 128 ദിവസം; കൊങ്കണ്‍ വഴിയുള്ള പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതൽ പ്രാബല്യത്തില്‍ വരും; സ‍ർവ്വീസുകളില്‍ വരുന്ന സമയ മാറ്റം ഇങ്ങനെ….!

Spread the love

തിരുവനന്തപുരം: റെയില്‍വേയുടെ മണ്‍സൂണ്‍കാല ഷെഡ്യൂളിന്റെ ഭാഗമായി കൊങ്കണ്‍ വഴിയുള്ള പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും.

128 ദിവസത്തേക്ക് 42 ട്രെയിൻ സ‍ർവ്വീസുകള്‍ക്കാണ് പുതിയ സമയക്രമം ബാധകമാവുക. ഒക്ടോബ‍ർ 20 വരെയാണ് പുതിയ സമയക്രമം ബാധകമാവുക.

കേരളത്തില്‍ നിന്ന് കൊങ്കണ്‍ വഴിയുള്ള സ‍ർവ്വീസുകളില്‍ വരുന്ന സമയ മാറ്റം ഇങ്ങനെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം ജങ്ഷൻ-പുണെ സൂപ്പർഫാസ്റ്റ്, എറണാകുളം ജങ്ഷൻ-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എന്നിവ 02.15-ന് പുറപ്പെടും (നിലവിലെ സമയം-05.15).

തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)-ഋഷികേശ്, തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)-ചണ്ഡീഗഢ് സമ്പർക്ക് ക്രാന്തി എന്നിവ 04.50-ന് പുറപ്പെടും (നിലവിലെ സമയം-09.10).

തിരുനെല്‍വേലി-ഹാപ്പ, തിരുനെല്‍വേലി-ഗാന്ധിധാം എന്നിവ 05.05-ന് പുറപ്പെടും (നിലവിലെ സമയം-08.00).

തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)-ലോക്മാന്യ തിലക് ഗരീബ്‌രഥ്-9.10-ന് പുറപ്പെടും (നിലവിലെ സമയം-07.45).

തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)-ഇന്ദോർ സൂപ്പർഫാസ്റ്റ്, തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)-പോർബന്തർ സൂപ്പർഫാസ്റ്റ് എന്നിവ 09.10-ന് യാത്ര തുടങ്ങും (നിലവിലെ സമയം-11.15).

എറണാകുളം ജങ്ഷൻ-നിസാമുദ്ദീൻ മംഗള്‍ദീപ് എക്സ്പ്രസ് 10.30-നും (നിലവിലെ സമയം-13.25) എറണാകുളം ജങ്ഷൻ-മഡ്ഗാവ് സൂപ്പർഫാസ്റ്റ് 13.25-നും (നിലവിലെ സമയം-10.40) പുറപ്പെടും.

തിരുവനന്തപുരം സെൻട്രല്‍-നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് 14.40-ന് പുറപ്പെടും (നിലവിലെ സമയം-19.15)

എറണാകുളം ജങ്ഷൻ-അജ്മിർ മരുസാഗർ എക്സ്പ്രസ് 18.50-ന് പുറപ്പെടും (നിലവിലെ സമയം-20.25)

തിരുവനന്തപുരം സെൻട്രല്‍-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (ശനിയാഴ്ച) 22.00-ന് പുറപ്പെടും (നിലവിലെ സമയം-00.50).