
മലപ്പുറം: കൊണ്ടോട്ടി എം.ഡി.എം.എ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ . പുളിക്കൽ സ്വദേശി ശിഹാബുദീനെയാണ് അറസ്റ്റ് ചെയ്തത്. 153 ഗ്രാം എംഡിഎംഎയും അരലക്ഷം രൂപയും ഇലക്ട്രോണിക് ത്രാസുകളും പിടികൂടിയ കേസിലാണ് അറസ്റ്റ്.
ഈ കേസിൽ അഞ്ചാം പ്രതിയാണ് ശിഹാബുദ്ദീൻ. കോഴിക്കോട് എംഡിഎംഎ വിൽപ്പനക്കുള്ള ശ്രമത്തിനിടയിലാണ് മെഡിക്കൽ കോളേജ് പൊലീസ് പ്രതിയെ പിടികൂടി ഡാൻസാഫ് ടീമിന് കൈമാറിയത്.
ശിഹാബുദ്ദീനെ 2023 ൽ കരിപ്പൂരിലെ ലോഡ്ജിൽ വച്ച് 51 ഗ്രാം എംഡിഎംഎയുമായി പൊലീസ് പിടികൂടിയിരുന്നു. ഇതോടെ കൊണ്ടോട്ടി എം ഡി എം എ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


