കുമരകം കോണത്താറ്റ് പാലം നിർമ്മാണം അനിശ്ചിതമായി നീളുന്നു: കരാറുകാരൻ പണി നിർത്തിയിട്ട് ഒരു മാസമായി:
സ്വന്തം ലേഖകൻ
കുമരകം: . കോട്ടയം – കുമരകം റൂട്ടിലെ കോണത്താറ്റ് പാലം നിർമ്മാണം പൂർത്തിയായെങ്കിലും പാലവും പ്രവേശന പാതയും സംയോജിക്കുന്ന സ്ഥാനത്ത എക്സ്പാൻഷൻ ജാേയിന്റ് സ്ഥാപിക്കുന്ന കാര്യത്തിൽ തർക്കം തുടരുകയാണ്.
ഇതുവരെയുള്ള നിർമ്മാണങ്ങൾ പരിശാേധിക്കാൻ ഉയർന്ന തസ്തികയിലുള്ള എൻജിനിയർമാരെത്തിയെങ്കിലും ഇവരുടെ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. എക്സ്പാൻഷൻ ജോയിന്റ് മാറ്റി സ്ഥാപിക്കണമെന്ന ഒരു എൻജിനിയറുടെ നിർദ്ദേശത്തെ തുടർന്ന് ഒരു മാസത്തോളമായി കരാറുകാരൻ ജോലി നിർത്തി പോകുകയായിരുന്നു
.ഇതോടെ പാലം പണിയും പ്രവേശന പാതയുടെ നിർമ്മാണവും അനന്തമായി നീളുന്ന സ്ഥിതിയായിരുന്നു നിലവിൽ . ഇതിനെക്കുറിച്ച് പഠിക്കുവാനും പ്രവേശന പാതയുടെ സ്കെച്ചും പ്ലാനും എല്ലാം തയ്യാറാക്കി കിഫ് ബി യുടെഅംഗീകാരം ലഭ്യമാക്കുകയും ചെയ്യുകയായിരുന്നു ഇന്നത്തെ പരിശോധനയുടെ ലക്ഷ്യം.കരാറുകാരന് തോട്ടിൽ മുട്ടിട്ട് താല്ക്കാലിക പാത നിർമ്മിച്ചതിന്റെ ഉൾപ്പടെ 75 ലക്ഷം രൂപാ ഇതുവരെ ലഭിച്ചിട്ടില്ല.
പ്രവേശനപാത നിർമ്മിക്കേണ്ട പാലത്തിന്റെ ഇരു കരകളിലേയും ഭൂമി ബലവത്തല്ലാത്തതിനാൽ നേരത്തെ തീരുമാനിച്ച രീതിയിൽ പാത നിർമ്മിക്കുന്നതിന് പകരം കാേൺക്രീറ്റ് റോഡ് നിർമ്മിക്കാനാണ് പുതിയ പ്ലാൻ .ഇതിന് ചിലവേറും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിർമ്മാണത്തിന് ഒരു വർഷമെങ്കിലും വേണ്ടി വരുകയും ചെയ്യും . അതിനാൽ ഇനിയെന്ത് ചെയ്യണമെന്ന കാര്യത്തിൽ അതിമ തീരുമാനം ഉണ്ടായിട്ടില്ല. എൻജിനിയർമാർ നടത്തിയ പരിശാേധനയിലെ തീരുമാനങ്ങൾ അറിയാൻ വൈകും.