video
play-sharp-fill

കള്ളൻ കപ്പലിൽ തന്നെ; കുമരകം കോണത്താറ്റ് പാലം പണിയാനുള്ള 1881 കിലോ ഇരുമ്പ് കമ്പി മോഷ്ടിച്ച്  കോൺഗ്രസ് നേതാവ്; പാലം പണി താമസിക്കുന്നതിനെ ചോദ്യം ചെയ്ത് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉപവാസം നടത്തി  ദിവസങ്ങൾക്കകമാണ് കോൺഗ്രസ് നേതാവ് തന്നെ പാലം പണിക്കുള്ള കമ്പി മോഷ്ടിച്ചത്

കള്ളൻ കപ്പലിൽ തന്നെ; കുമരകം കോണത്താറ്റ് പാലം പണിയാനുള്ള 1881 കിലോ ഇരുമ്പ് കമ്പി മോഷ്ടിച്ച് കോൺഗ്രസ് നേതാവ്; പാലം പണി താമസിക്കുന്നതിനെ ചോദ്യം ചെയ്ത് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉപവാസം നടത്തി ദിവസങ്ങൾക്കകമാണ് കോൺഗ്രസ് നേതാവ് തന്നെ പാലം പണിക്കുള്ള കമ്പി മോഷ്ടിച്ചത്

Spread the love

കോട്ടയം:കുമരകം കോണത്താറ്റ് പാലം പണിയാനുള്ള 1881 കിലോ ഇരുമ്പ് കമ്പി മോഷ്ടിച്ച് കോൺഗ്രസ് നേതാവിനെ കുമരകം പോലീസ് അറസ്റ്റ് ചെയ്തു. പാലം പണി താമസിക്കുന്നതിനെ ചോദ്യം ചെയ്ത് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉപവാസം നടത്തി ദിവസങ്ങൾക്കകമാണ് കോൺഗ്രസ് നേതാവ് തന്നെ പാലം പണിക്കുള്ള കമ്പി മോഷ്ടിച്ചത്

1881 കിലോ ഇരുമ്പു കമ്പികളാണ് മോഷണം പോയതായി കാണിച്ച്‌ പാലം നിർമാണത്തിൻ്റെ കരാറുകാരായ പെരുമാലില്‍ ഗ്രാനൈറ്റ് കണ്‍സ്ട്രഷൻസ് കുമരകം പോലീസില്‍ പരാതി നല്‍കിയത്

കമ്പി മോഷണം പോയതിനെ തുടർന്ന് കുമരകം പോലീസ് നടത്തിയ അന്വേഷണത്തിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നിന്നും ഇരുമ്പു കമ്പി കൈയ്യോടെ പൊലീസ് പിടികൂടുകയായിരുന്നു

പാലം പണി താമസിക്കുന്നതിനെ ചോദ്യം ചെയ്ത് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉപവാസം നടത്തിയത് കഴിഞ്ഞ ആഴ്ചയായിരുന്നു. ഉപവാസം നടത്തി ദിവസങ്ങൾക്കകമാണ് കോൺഗ്രസ് നേതാവ് തന്നെ പാലം പണിക്കുള്ള കമ്പി മോഷ്ടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്രോച്ച്‌ സ്പാൻ മാതൃകയിലുള്ള ഗർഡറിന് മുകളിലൂടെയുള്ള സമീപന പാതയുടെ നിർമ്മാണം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് മോഷണം നടന്നത്.

ഇതിനിടെ പാലം പണി പരമാവധി താമസിപ്പിക്കുന്നതിനായി കോൺഗ്രസ് നേതാക്കൾ തന്നെ ശ്രമം നടത്തുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

കുമരകം എസ്എച്ച്ഒ കെ ഷിജിയുടെയും, എസ് ഐ ഹരിഹരകുമാറിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്