കോണത്താറ്റ് പാലത്തിൻറെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കുക, ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുക ;ജനകീയ പ്രതിഷേധ ധർണ്ണയുമായി കോൺഗ്രസ്സ് കുമരകം മണ്ഡലം കമ്മറ്റി ; പ്രതിഷേധം ഡിസംബർ 12 ന് കുമരകത്ത് ; പ്രതിഷേധ യോഗം രമേശ് ചെന്നിത്തല എം എൽ എ ഉദ്ഘാടനം ചെയ്യും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കുമരകം : കോണത്താറ്റ് പാലം നിർമാണം വൈകുന്നതിൽ ജനകീയ പ്രതിഷേധവുമായി കോൺഗ്രസ് കുമരകം മണ്ഡലം കമ്മറ്റി. കോണത്താറ്റ് പാലത്തിൻറെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കുക, ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്നതിന് താൽക്കാലിക റോഡിലൂടെ ബസ് സർവീസ് അനുവദിച്ചു നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധർണ നടക്കുന്നത്.

ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ നവ കേരള സദസ് എത്തുന്നതിന് തലേദിവസമായ ചൊവ്വാഴ്ച രാവിലെ കുമരകത്ത് പ്രതിഷേധം നടത്തും. മണ്ഡലം പ്രസിഡണ്ട് വി എസ് പ്രദീപ്കുമാർ അധ്യക്ഷത വഹിക്കുന്ന പ്രതിഷേധ യോഗം രമേശ് ചെന്നിത്തല എം എൽ എ ഉദ്ഘാടനം ചെയ്യും .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തും. ജനകീയ പങ്കാളിത്തത്തോടെ കോണത്താറ്റ് പാലത്തിന് സമീപമാണ് പ്രതിഷേധ ധർണ്ണ നടക്കുന്നത്