കുമരകം കോണത്താറ്റ് പുതിയ പാലം താല്ക്കാലികമായി തുറന്നു ; നിർമ്മാണം പൂർണമാകാത്തതിനാൽ ഗതാഗതം ഒരു വശത്ത് കൂടെ മാത്രമായി നിയന്ത്രിച്ചാണ് കടത്തിവിടുന്നത്

Spread the love

കോട്ടയം :  കാത്തിരിപ്പിനൊടുവിൽ കോട്ടയം കുമരകം റോഡിലെ കോണത്താറ്റ് പുതിയ പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്ന് നൽകി.

video
play-sharp-fill

നിർമ്മാണം പൂർണമാകാത്തതിനാൽ ഗതാഗതം ഒരു വശത്ത് കൂടെ മാത്രമായി നിയന്ത്രിച്ചാണ് ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ പാലത്തിലൂടെ കടത്തിവിടുന്നത്.

മന്ത്രി വി.എൻ വാസവൻ, പഞ്ചായത്ത്, പൊതുമരാമത്ത്, കിഫ്ബി പ്രതിനിധികൾ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പാലം ഗതാഗതത്തിനായി തുറന്ന് നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ പാലത്തിൻ്റെ പ്രവേശന ഭാഗം റോഡ് നിരപ്പിലാക്കിയ ശേഷമാണ് വാഹന ഗതാഗതം ആരംഭിച്ചത്.

ടാറിംഗ് അടക്കം പൂർത്തിയാക്കി പാലത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം പിന്നീട് മാത്രമാകും നടക്കുക..

രാഷ്ട്രപതിയുടെ കുമരകം സന്ദർശനം ഈ മാസം 23 ന് നടക്കുന്നതിനാൽ പുതിയ പാലത്തിനൊപ്പം ബണ്ട് റോഡിലൂടെയും ഗതാഗതം തുടരും.