play-sharp-fill
കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോർഡ് ഏക്കം; മുലയം പറമ്പ് ഭഗവതി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് കൊമ്പനെ എത്തിക്കാൻ ഏക്കം13 ലക്ഷം രൂപ

കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോർഡ് ഏക്കം; മുലയം പറമ്പ് ഭഗവതി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് കൊമ്പനെ എത്തിക്കാൻ ഏക്കം13 ലക്ഷം രൂപ

തൃശ്ശൂർ: കൊമ്ബൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോർഡ് ഏക്കം. ചാലിശ്ശേരി ശ്രീ മുലയംപറമ്ബ് ഭഗവതി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് കൊമ്ബനെ എത്തിക്കാൻ 13 ലക്ഷം രൂപയാണ് ഏക്കത്തുക നിശ്ചയിച്ചത്.

അടുത്ത വർഷം ഫെബ്രുവരി 28നാണ് പൂരം. കേരളത്തിലെ നാട്ടാനകളില്‍ ലക്ഷണമൊത്ത ആനകളില്‍ ഒന്നാമനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.

പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൻ്റെ ആനയാണ്. രണ്ട് കണ്ണിലും കാഴ്ചക്കുറവുള്ള ആനയെ എഴുന്നള്ളിപ്പിന് എത്തിക്കുന്നത് പലപ്പോഴും വിവാദമായിരുന്നു. തൃശ്ശൂർ പൂരത്തിനടക്കം ആനയെ എഴുന്നള്ളിക്കുന്നത് നിയമപോരാട്ടത്തിലേക്ക് വരെ എത്തിയതാണ് ചരിത്രം. എങ്കിലും വൻ ആരാധക വൃന്ദമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരത്തിനെത്തുന്നത് ആനപ്രേമികള്‍ക്ക് ആവേശമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന എഴുന്നള്ളിപ്പില്‍ കർശന നിയന്ത്രണങ്ങള്‍ക്ക് ശുപാർശ ചെയ്ത് ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി സമ‍ർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങള്‍ പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് 13 ലക്ഷം രൂപ ഏക്കത്തുക നിശ്ചയിച്ചത്.

മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ, രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് 24 മണിക്കൂർ നിർബന്ധിത വിശ്രമം നല്‍കണം, ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തില്‍ കൊണ്ടുപോകരുത്, 30 കിലോമീറ്ററിലധികം നടത്തിക്കൊണ്ടു പോകാനും പാടില്ല. എഴുന്നുള്ളിപ്പിന് ആനകള്‍ തമ്മില്‍ മൂന്ന് മീറ്ററെങ്കിലും അകലം വേണം, ജനങ്ങളെ ആനകള്‍ക്ക് സമീപത്ത് നിന്നും 10 മീറ്റർ അകലത്തില്‍ നിർത്തണം, ആനകളുടെ തലപ്പൊക്ക മത്സരം-വണങ്ങല്‍-പുഷ്പവൃഷ്ടി എന്നിവ പാടില്ലെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിലുണ്ട്.

അമിക്കസ് ക്യൂറി റിപ്പോർട്ട് പരിശോധിച്ച്‌ അടുത്ത ചൊവ്വാഴ്ച്ച അന്തിമ മാർഗരേഖ പുറപ്പെടുവിക്കുമെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.