സിനിമ പ്രേമികളുടെയും ആനപ്രേമികളുടെയും കണ്ണിലുണ്ണിയായ കൊമ്പന്‍ നടക്കല്‍ ഉണ്ണികൃഷ്ണന്‍ ചരിയുമ്പോള്‍ അത് ആനപ്രേമികള്‍ക്ക് തീരാവേദന; ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഉണ്ണികൃഷ്ണന്റെ വിയോഗം; ആരുമായും എളുപ്പത്തില്‍ ഇണങ്ങുന്ന ശാന്ത സ്വഭാവി; കെട്ടിപ്പിടിച്ച്‌ കരയുന്ന പാപ്പന്മാരുടെ ചിത്രം ആനപ്രേമികള്‍ക്ക് നൊമ്പരമാകുമ്പോൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ആനകളുടെ ഒട്ടുമിക്ക ലക്ഷണങ്ങളും തികഞ്ഞ ശാന്ത സ്വഭാവി. ആരുമായും എളുപ്പത്തില്‍ ഇണങ്ങും. അജഗജാന്തരത്തിലെ പാര്‍ത്ഥന്‍ സൂപ്പര്‍താരമായത് ‘അഭിനയ മികവില്‍’തന്നെ. അപ്രതീക്ഷിതമായി കൊമ്പന്‍ നടക്കല്‍ ഉണ്ണികൃഷ്ണന്‍ ഓർമ്മയാകുമ്പോൾ കെട്ടിപ്പിടിച്ച്‌ കരയുന്ന പാപ്പന്മാരുടെ ചിത്രം ആനപ്രേമികള്‍ക്ക് നൊമ്പരമാകുന്നു.

നടക്കല്‍ ഉണ്ണികൃഷ്ണന്റെ സ്‌നേഹവും കരുതലുമാണ് പപ്പാന്മാരുടെ വേദനയിലുമുള്ളത്. ഉണ്ണി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഉണ്ണികൃഷ്ണന്‍ ആന പ്രേമികള്‍ക്കിടയിലെ സൂപ്പര്‍ സ്റ്റാറാണ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഉണ്ണികൃഷ്ണന്റെ വിയോഗം. തീര്‍ത്തും അപ്രതീക്ഷിതം. ആനകളുടെ ഒട്ടുമിക്ക ലക്ഷണങ്ങളും തികഞ്ഞ ഉണ്ണികൃഷ്ണന്‍ ശാന്ത സ്വഭാവിയും ആരുമായും എളുപ്പത്തില്‍ ഇണങ്ങുന്നതുമായ ആനയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അജഗജാന്തരത്തിലെ പാര്‍ഥന്‍ എന്നു പറഞ്ഞാല്‍ അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഈ ചിത്രത്തിലൂടെയാണ് ഉണ്ണികൃഷ്ണന്‍ ഏറെ ശ്രദ്ധേയനാകുന്നത്. ഇതിനു പുറമേ പഞ്ചവര്‍ണ്ണ തത്ത, തിരുവമ്പാടി തമ്പാന്‍, കുങ്കി, ഹാത്തിമേരാ സാത്തി, പാല്‍ത്തു ജാന്‍വര്‍, ഒടിയന്‍ തുടങ്ങി നിരവധി ചിത്രങ്ങളിലും മിന്നും പ്രകടനം നടത്തിയിരുന്നു. എന്നാല്‍ അജഗജാന്തരം ഉണ്ണിയെ അതിപ്രശ്തനാക്കി. ഉഗ്രന്‍ പ്രകടനമാണ് ഉണ്ണികൃഷ്ണന്‍ അജഗജാന്തരത്തില്‍ കാഴ്‌ച്ച വച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ പ്രകടനത്തിനു ശേഷം നടയ്ക്കല്‍ ഉണ്ണികൃഷ്ണന് ആരാധകര്‍ ഏറി.

ഒരു നാടും അവിടുത്തെ ഉത്സവവുമാണ് അജഗജാന്തരം സിനിമയുടെ കഥാ പശ്ചാത്തലം. അവിടേക്ക് ആദ്യമായി ഉത്സവത്തിന് ഒരാന എത്തുന്നു. ഉത്സവപ്പറമ്പിലെ ചെറിയ കശപിശയിലാണ് തുടക്കം. കശപിശ അടിപിടി ആവുന്നതും, അടിപിടി മൂത്ത് കൂട്ടത്തല്ല് ആവുന്നതും, അതിനവസാനമുള്ള കലാശക്കൊട്ടുമാണ് ‘അജഗജാന്തരം’. ഒന്നു പറഞ്ഞ് രണ്ടാമതു തല്ലാണ് ലാലിയുടെ (ആന്റണി വര്‍ഗീസ്) രീതി. അതിപ്പോ കല്യാണപാര്‍ട്ടിയായാലും പൂരമായാലും ലാലിയുടെ വക തല്ല് പതിവാണ്. ഒരു പ്രത്യേക സ്വഭാവം. ലാലുവിന്റെ കൂട്ടുകാരനാണ് പാപ്പാന്‍ അമ്ബി (കിച്ചു ടെല്ലസ്). അമ്ബിയും ആനയും പോയ ഉത്സവത്തിനു ലാലിയും എത്തുന്നതോടെ ‘തല്ലുപൂര’മായി. ഇതിനെടിയില്‍ അജഗജാന്തരത്തിലെ പാര്‍ഥനും താരമായി.

സാധാരണയായി ആനകളെ പരിചരിക്കുക എന്നത് അത്ര എളുപ്പമല്ല, ഒന്ന് പാളിയാല്‍ കൈ വിട്ടു പോകും. അത്തരമൊരു മൃഗത്തെ സിനിമയില്‍ അഭിനയിപ്പിക്കുക എന്നത് ഏറെ കഠിനമാണ്. പ്രധാന കഥാപാത്രം കൂടി ആകുമ്ബോള്‍ അതിലേറെ കഠിനം. എന്നാല്‍ ഉണ്ണി കൃഷ്ണന്‍ ക്യാമറ കണ്ടാല്‍ തന്നെ അഭിനയിച്ചു തുടങ്ങും. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായ ഉണ്ണികൃഷ്ണന്റെ വിടവാങ്ങല്‍ ഞെട്ടലായി. ആനപ്രേമികള്‍ക്ക് ഒപ്പം തന്നെ സിനിമ ലോകത്തെ സൂപ്പര്‍ സ്റ്റാറും മടങ്ങി. ഈ കൊമ്ബന്റെ വിയോഗം തീരാനഷ്ടവുമായി.

1982-ലാണ് ഉണ്ണികൃഷ്ണന്‍ കേരളത്തിലെത്തുന്നത്. പാലക്കാട് മനിശ്ശീരി സ്വദേശി ഹരിയാണ് ഉണ്ണികൃഷ്ണനെ കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടു വരുന്നത്. പിന്നീട് കൊല്ലത്തേക്ക് കൈമാറ്റം ചെയ്ത ആനയെ മുണ്ടക്കയം സ്വദേശി നടക്കല്‍ വര്‍ക്കി എറ്റു വാങ്ങുകയായിരുന്നു.