20 വര്‍ഷം തന്ത്രി, മുഖ്യ അര്‍ച്ചകൻ ; കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുന്‍ തന്ത്രി മഞ്ജുനാഥ അഡിഗ കുഴഞ്ഞുവീണു മരിച്ചു

Spread the love

മംഗളൂരു: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ 20 വര്‍ഷം തന്ത്രിയും മുഖ്യ അര്‍ച്ചകനുമായിരുന്ന മഞ്ജുനാഥ അഡിഗ (64) അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെ കുളിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇപ്പോഴത്തെ തന്ത്രിയും മുഖ്യ അര്‍ച്ചകനുമായ നിത്യാനന്ദ അഡിഗ മകനാണ്.

കൊല്ലൂരില്‍ എത്തുന്ന ആയിരക്കണക്കിന് മലയാളിഭക്തരുമായി നല്ല സൗഹൃദമായിരുന്നു മഞ്ജുനാഥ അഡിഗയ്ക്ക്. അച്ഛന്‍: നരസിംഹ അഡിഗ. അമ്മ: സവിതാ അഡിഗ. ഭാര്യ: മംഗള ഗൗരി. മകള്‍: ദാക്ഷായണി. മരുമക്കള്‍: കെ.എസ്. രക്ഷിത, പ്രജ്ഞാന.

സഹോദരങ്ങള്‍: ഗൗരി, പദ്മാവതി, പരേതനായ അരുണ അഡിഗ. സംസ്‌കാരം ബുധനാഴ്ച രാത്രിയോടെ സൗപര്‍ണികനദീതീരത്തെ ശ്മശാനത്തില്‍ നടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group