
കൊല്ലൂർ ∙ നവരാത്രി ഉത്സവത്തിനായി എത്തുന്ന തീർഥാടകരെ വരവേൽക്കാൻ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങൾ. പല ദേശങ്ങളിൽ നിന്നും വിശ്വാസികൾ മൂകാംബികയിലെത്തി തുടങ്ങി. ചൊവ്വാഴ്ച വൈകിട്ടോടെ ക്ഷേത്ര പരിസരം ജനനിബിഡമാകും. പതിവിലും വിപരീതമായി ഇത്തവണ മഴ പെയ്യുന്നുണ്ട്. മൂന്നു ദിവസമായി തുടരുന്ന മഴ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പിൻവാങ്ങി
മഹാനവമി ദിവസം രാവിലെ 11.30ന് ചണ്ഡികായാഗം നടക്കും. ഉച്ചയ്ക്ക് 1.15 ന് ധനുർലംഗന മുഹൂർത്തത്തിൽ മുഖ്യതന്ത്രി നിത്യാനന്ദ അഡിഗയുടെ കാർമികത്വത്തിൽ പുഷ്പ രഥോത്സവ ചടങ്ങുകൾക്ക് തുടക്കമാകും.
മൂകാംബികാ ദേവിയെ പുഷ്പങ്ങളാൽ അലങ്കരിച്ച രഥത്തിൽ ക്ഷേത്രത്തിനകത്ത് ശ്രീകോവിലിനു ചുറ്റും എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. ഒക്ടോബർ 2ന് വിജയദശമി നാളിൽ പുലർച്ചെ 3ന് നടതുറന്ന് വിദ്യാരംഭ ചടങ്ങുകൾക്കു തുടക്കമാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉച്ചതിരിഞ്ഞ് 12.30 വരെ എഴുത്തിനിരുത്താൻ അവസരമുണ്ടാകും. വൈകിട്ട് വിജയരഥോത്സവത്തോടെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനമാകും. ഉത്സവ നാളുകളിൽ രാവിലെ മുതൽ മൂന്ന് നേരം ഭക്തർക്ക് ഭക്ഷണം ഉണ്ടാകും. പ്രധാന ദിവസങ്ങളായ 1, 2 തിയതികളിൽ പുലർച്ചെ മൂന്നിനു നട തുറക്കും