കൊല്ലൂർവിള സഹകരണ ബാങ്കിൽ 120 കോടി രൂപയുടെ തട്ടിപ്പ്: രണ്ട് ബാങ്ക് ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

Spread the love

 

കൊല്ലം: കൊല്ലൂര്‍വിള സഹകരണ ബാങ്കിൽ ക്രമക്കേട്. ബാങ്ക് പ്രസിഡന്റ് അന്‍സാര്‍ അസീസ്, ഡയറക്ടര്‍ ബോര്‍ഡ് അംഗം അന്‍വറുദ്ദീന്‍ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 120 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് കൊല്ലൂര്‍വിള സഹകരണ ബാങ്കില്‍ കണ്ടെത്തിയത്.

video
play-sharp-fill

 

സഹകരണ രജിസ്ട്രാറുടെ ഓഡിറ്റില്‍ 120 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് ചട്ടവിരുദ്ധമായി അധികം പലിശ നല്‍കി. ഒരു പ്രമാണം ഉപയോഗിച്ച് പലര്‍ക്കും വായ്പ നല്‍കി. സഹകരണ വകുപ്പിന്റെ അനുവാദം ഇല്ലാതെ ചിലവുകള്‍ നടത്തിയെന്നതടക്കമുള്ള ക്രമക്കേടുകളാണ് കണ്ടെത്തിയത്. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗമാണ് ക്രമക്കേടില്‍ അന്വേഷണം നടത്തുന്നത്.

 

പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനാകില്ലെന്ന് നിരീക്ഷിച്ചായിരുന്നു കോടതിയുടെ നടപടി. തുടർന്നും അറസ്റ്റ് ചെയ്യാതെ വന്നതോടെ കടുത്ത പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group