കൊല്ലത്തെ വ്യാജ മെത്രാന്റെ തട്ടിപ്പുകൾ പുറത്ത്: വാഹനത്തിന് മുന്നിലും പിന്നിലും കാതോലിക്ക ബാവ എന്നെഴുതിയ ബോര്‍ഡ്; വാസസ്ഥലത്തിന് മുന്നില്‍ ഇന്ത്യൻ ഓര്‍ത്തഡോക്സ് സഭയെന്ന ബോര്‍ഡും; വ്യാജമെത്രാൻ ആളുകളെ പറ്റിച്ചിരുന്നത് ഇങ്ങനെ

Spread the love

 

കൊല്ലം: കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ പത്രിക സമർപ്പണത്തിന് മെത്രാൻ വേഷത്തിൽ പങ്കെടുത്ത വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതി കടപ്പാക്കടറെയിൽവേ മേൽപാലത്തിന് സമീപം താമസിക്കുന്ന ജെയിംസ് ജോർജ് വാലിയിരുന്നത് ബസേലിയോസ് മാർത്തോമ യാക്കോബ് പ്രഥമൻ ബാവ എന്ന പേരിൽ .ഇയാളുടെ വാഹനത്തിന്റെ നമ്പർ പ്ലേറ്റിനു മുകളിൽ കാതോലിക്ക ബാവ എന്ന ബോർഡും സ്ഥാപിച്ചിരുന്നു.

video
play-sharp-fill

ഇയാളുടെ . വാസസ്ഥലത്തേക്കുള്ള പ്രവേശന കവാടത്തിൽ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ കാതോലിക്ക ബാവയുടെ ആസ്ഥാനം എന്നും രേഖപ്പെടുത്തിയിരുന്നു. എന്നാൽ കോട്ടയം ദേവലോകം കേന്ദ്രീകരിച്ചുള്ള മലങ്കര ഓർത്തഡോക്സ് സഭയുടെ മറ്റൊരു പേരാണ്
ഇന്ത്യൻ ഓർത്തഡോക്സ് സഭയെന്ന കാര്യം

പലർക്കും അറിയാത്തതും ഇയാളുടെ മെത്രാൻ വേഷ തട്ടിപ്പിന് വളമായി.
യഥാർഥ കാതോലി ക്കാ ബാവായാണ്ജെയിംസ്ജോർജ്എന്ന്
തെറ്റിദ്ധരിച്ചായിരുന്നു പലരും ഇയാളുടെ തട്ടിപ്പിന് ഇരയായാക്കപ്പെട്ടത്.
ജെയിംസ്ജോർജ് നടത്തിവ ന്നിരുന്ന മോഡേണ്‍ ഗ്രൂപ്പ്ഓഫ്
എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടൻസിയുടെ മുകള്‍ നിലയില്‍ ഒരു പള്ളിയും
സ്ഥാപി ച്ചി രുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവി ടെ ചി ലരെ വൈദികരായി നിയമിച്ചു. പ്രതിമാസം
പതിനായിരം രൂപ നിരക്കില്‍ ശമ്ബളം നല്കു മെന്നായിരുന്നു വാഗ്ദാ നം.
എന്നാല്‍, ഇവർക്ക് ഭക്ഷണം മാത്രമെ നല്കി യിരുന്നുള്ളുവെന്ന്പറയപ്പെടുന്നു.
നല്കാ മെന്ന്പറഞ്ഞതുക ലഭിക്കാതെ വന്നതോടെ കുപ്പായവും വലിച്ചെറിഞ്ഞ്
ഇവർ രക്ഷപ്പെട്ടു .

ഇതിനിടയിലാണ്ഇയാള്‍ അറസ്റ്റിലാകുന്നത്.ജയില്‍ മോചി തനായി പുറത്തു
വന്നതിന്ശേഷം തമിഴ്നാട്ടിലെ ഈറോഡിന് സമീപത്തെ ഫാമില്‍ മുട്ട
കോഴി കൃഷി യുമായി കഴിഞ്ഞു വരവെയാണ് വ്യാജ വിദ്യാഭ്യാസ
സർട്ടിഫിക്കറ്റ്കേസില്‍ ഇയാളുടെയും ഭാര്യ സീമയുടെയും
ഉടമസ്ഥതയിലുള്ള 1.6 കോടി രൂപ വി ലമതിക്കുന്നസ്ഥാവരജംഗമ വസ്തു ക്കള്‍
എൻഫോഴ്സ്മെന്റ്ഡയറക്ടറേക്ടറേറ്റ് കണ്ടുകെട്ടിയത്.

ഈകേസില്‍ നിന്നും രക്ഷപ്പെടുന്നതിനായി പുതിയ രാഷ്ട്രീയ പാർട്ടി
രൂപീകരിച്ച് എൻ.ഡി.എ മുന്നണിയില്‍ കയറി കൂടാൻ ഇയാള്‍
പദ്ധതിയിട്ടിരുന്നു. ഇതിന്റെആദ്യ പടിയായിട്ടാണ് കൃഷ്ണകു ഷ്ണ മാറിന്റെ
തെരഞ്ഞെടുപ്പ്പ്രചാരണ പരിപാടിയില്‍ പങ്കെടുത്തതെന്നാണ് വിവരം.