സിനിമയിലും രാഷ്ട്രീയത്തിലും അവസരം ചോദിച്ചിട്ടില്ലെന്ന് കൊല്ലത്തെ സിറ്റിംഗ് എം എൽ എ എം.മുകേഷ്: മുകേഷിനെ മത്സരിപ്പിക്കേണ്ട എന്നാണ് സി പി എം തീരുമാനം:കൊല്ലത്ത് വീണ്ടും മത്സരിക്കണമെന്ന് താൻ അഗ്രഹം പ്രകടിപ്പിച്ചിട്ടില്ല എന്നാണ് മുകേഷ് പറഞ്ഞത്.

Spread the love

കൊല്ലം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് മുകേഷ് മത്സരിച്ചേക്കില്ല എന്ന റിപ്പോർട്ടിന് പിന്നാലെ പ്രതികരണവുമായി മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയായ എം.മുകേഷ് രംഗത്ത്.

video
play-sharp-fill

കൊല്ലത്ത് വീണ്ടും മത്സരിക്കണമെന്ന് താൻ അഗ്രം പ്രകടിപ്പിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. സിനിമയിലും രാഷ്ട്രീയത്തിലും അവസരം ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജയമോഹൻ ആണ് സ്ഥാനാർത്ഥിയായി എത്തുന്നതെന്ന് കേട്ടെന്നും അങ്ങനെയെങ്കില്‍ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹത്തിനൊപ്പം പൂർണമായും പ്രവർത്തിക്കുമെന്നും മുകേഷ് പറഞ്ഞു. ജയമോഹൻ വിജയിക്കുമെന്നത് ഉറപ്പാണെന്നും മുകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

”പാർട്ടി എന്ത് തീരുമാനമെടുക്കുമോ അത് അംഗീകരിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പലയിടത്തും തിരിച്ചടി നേരിട്ടപ്പോഴും പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം കൊല്ലം മണ്ഡലത്തിലുണ്ടായിരുന്നു. അത് പലരും മറച്ചുവയ്ക്കുകയാണ്. ഞാൻ ഇറങ്ങിപോകുമ്പോള്‍ എന്റെ വികസനപ്രവർത്തനങ്ങള്‍ അംഗീകരിച്ചുവെന്നതിന്റെ തെളിവാണ് ആ ഭൂരിപക്ഷം”- എന്നായിരുന്നു മുകേഷിന്റെ വാക്കുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് പതിനായിരത്തിന് അപ്പുറം ഭൂരിപക്ഷം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളാകും ജനങ്ങള്‍ വിലയിരുത്തുന്നതെന്നും മുകേഷ് പറഞ്ഞു. കൊല്ലം മണ്ഡലം എല്‍‌ഡിഎഫ് നിലനിർത്തും. ചിലർ മറ്റുപല വിഷയങ്ങളും ഉയർത്തിക്കാട്ടാൻ ശ്രമം നടത്തുന്നുടെന്നും എന്നാല്‍ അതിനൊക്കെ രണ്ടോ മൂന്നോ മണിക്കൂർ മാത്രമേ ആയുസ്സുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. അവസാനം ജനം ചർച്ച ചെയ്യുന്നത് വികസനമായിരിക്കുമെന്നും മുകേഷ് എംഎല്‍എ കൂട്ടിച്ചേർത്തു.

അതേസമയം എം.മുകേഷിന് ഇനി മത്സരിക്കാൻ അവസരം നല്‍കേണ്ടതില്ല എന്നാണ് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്. കൊല്ലത്ത് മൂന്ന് സിറ്റിങ് എംഎല്‍എമാരെ മത്സരിപ്പിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയായി. ഇരവിപുരത്ത് രണ്ട് ടേം പൂർത്തിയാക്കിയ നൗഷാദിന് ഒരവസരം കൂടി നല്‍കാനും തീരുമാനമായി.

കൊട്ടാരക്കരയില്‍ കെ.എന്‍ ബാലഗോപാല്‍, ചവറയില്‍ ഡോ.സുജിത്ത് വിജയൻപിള്ള , കൊല്ലത്ത് ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ്.ജയമോഹനനെയും കുണ്ടറയില്‍ എസ്.എല്‍ സജികുമാറിനെയും മത്സരിപ്പിക്കാനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ആണ് ഇക്കാര്യത്തില്‍ ധാരണയായത്. കുന്നത്തൂർ സീറ്റ് ഏറ്റെടുക്കണമെന്ന് പാർട്ടി നിർദേശം യോഗത്തില്‍ ചർച്ചയായില്ല. സിറ്റിംഗ് എംഎല്‍എ കോവൂർ കുഞ്ഞുമോനെ ഇപ്പോള്‍ പിണക്കേണ്ടതില്ലെന്നും യോഗത്തില്‍ എം.വി ഗോവിന്ദൻ അറിയിച്ചു.