കൊല്ലത്ത് പോസ്റ്റ് ഓഫീസിൽ വൻ തീപിടുത്തം: കമ്പ്യൂട്ടറുകളും ഫർണിച്ചറുകളും പൂർണ്ണമായും കത്തി നശിച്ചു

Spread the love

.

കൊല്ലം: കൊല്ലത്ത് പോസ്റ്റ് ഓഫീസിൽ തീ പിടുത്തംസിവിൽ സ്റ്റേഷന് സമീപത്തെ ചരിത്ര പാരമ്പര്യമുള്ള കെട്ടിടത്തിൽ പ്രവർത്തിച്ച പോസ്റ്റ് ഓഫീസിലാണ് തീപിടുത്തമുണ്ടായത്.

ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കമ്പ്യൂട്ടറുകളും ഫർണിച്ചറുകളും പൂർണ്ണമായും കത്തി നശിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

. രാത്രിയിൽ ആകാം തീപിടുത്തം ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്. രാവിലെ ജോലിയ്ക്കെത്തിയ ജീവനക്കാരനാണ് ഓഫീസിനുള്ളിൽ നിന്നും പുക ഉയരുന്നതായി ആദ്യം കണ്ടത്.

ഉടൻ തന്നെ പോലീസിലും ഫയർഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു.

ചാമക്കടയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടങ്ങളാണ് കണക്കാക്കുന്നത്. വിരലടയാള വിദഗ്ധർ എത്തി സാമ്പിളുകൾ ശേഖരിച്ചു.