
കൊല്ലം: ചവറയിൽ മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. വട്ടത്തറയിലാണ് സംഭവം. സുലേഖ ബീവിയാണ് കൊല്ലപ്പെട്ടത്. കട്ടിലിനടിയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് സുലേഖയുടെ കൊച്ചുമകൻ ഷഹനാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല.
മുത്തശ്ശിക്കും മാതാവിനുമൊപ്പമാണ് ഷഹനാസ് താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോൾ ഷഹനാസിന്റെ മാതാവ് പുറത്തുപോയിരിക്കുകയായിരുന്നു. ഷഹനാസ് ഏതെങ്കിലും തരത്തിലുള്ള ലഹരിക്കടിമയാണോ എന്ന സംശയമാണ് പോലീസിനുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവാവ് സ്ഥിരം പ്രശ്നക്കാരനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സുലൈഖയ്ക്ക് 65 വയസിനടുത്ത് പ്രായമുണ്ടെന്നാണ് വിവരം. യുവാവിന് 30 വയസിനടുത്ത് പ്രായമുണ്ടെന്നാണ് പറയുന്നത്.മുത്തശ്ശിയുടെ പെൻഷൻ പണവുമായി ബന്ധപ്പെട്ട് കൊച്ചുമകൻ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്നാണ് വിവരം.



