
കൊല്ലം: സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ ഡ്രൈവിൽ കൊല്ലം ബീച്ച് പരിസരത്തു നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. മാങ്ങാട് സ്വദേശി അരുൺ രാജ് ആണ് പിടിയിലായത്.
17.365 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊല്ലം എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്ന ബസുകളിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതി മയക്കുമരുന്ന് കൊണ്ടുവരുന്നത് വില്പനക്കാണെന്ന് എക്സൈസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


