കൊല്ലത്ത് ലോറി അപകടം ഡ്രൈവർക്ക് ദാരുണാന്ത്യം: പാഴ്സല്‍ ലോറി ഗ്യാസ് സിലിണ്ടർ ലോറിയിലിടിച്ച്‌ പാഴ്സല്‍ ലോറി ഡ്രൈവർ എറണാകുളം കണ്ണമാലി കുമ്പളങ്ങി സ്വദേശി മാക്സണ്‍ ജോസഫ് ആണ് മരിച്ചത്:ഇന്നു പുലർച്ചെയാണ് അപകടം.

Spread the love

കൊല്ലം: കൊല്ലത്ത് പാഴ്സല്‍ ലോറി ഗ്യാസ് സിലിണ്ടർ ലോറിയിലിടിച്ച്‌ അപകടം. പാഴ്സല്‍ ലോറി ഡ്രൈവർ തല്‍ക്ഷണം മരിച്ചു.

കൊല്ലം തട്ടാമല ദേശീയപാതയില്‍ നിയന്ത്രണം വിട്ട പാഴ്സല്‍ ലോറി ഗ്യാസ് സിലിണ്ടർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്.

എറണാകുളം കണ്ണമാലി കുമ്പളങ്ങി സ്വദേശി മാക്സണ്‍ ജോസഫ് ആണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയുടെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് പുലർച്ചെ അഞ്ചരയോടെ ദേശീയപാതയില്‍ തട്ടാമല സ്കൂളിനടുത്തായിരുന്നു അപകടം. പാഴ്സല്‍ ലോറിയില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്സ് സംഘമെത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

കഴക്കൂട്ടത്തെ പ്ലാൻ്റില്‍ നിന്നും ആലപ്പുഴയിലേക്ക് സിലിണ്ടർ കയറ്റി പോവുകുകയായിരുന്ന ലോറിയില്‍ എതിർ ദിശയില്‍ വന്ന പാഴ്സല്‍ വാൻ ഇടിച്ചു കയറുകയായിരുന്നു.