
കൊല്ലം : കുണ്ടറയിൽ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ യുവതിക്ക് പൊലീസ് മർദ്ദനമേറ്റെന്ന പരാതിയിൽ അന്വേഷണത്തിന് നിർദ്ദേശം.
കുണ്ടറ എസ് ഐ കിരൺ യുവതിയെ മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയിൽ ശാസ്താംകോട്ട ഡിവൈഎസ്പി അന്വേഷണം നടത്തും.
റൂറൽ എസ് പി ടി.കെ വിഷ്‌ണു പ്രദീപാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. പരിക്കേറ്റ യുവതി ചികിത്സയിലാണ്. തറയിലിട്ട് തന്നെ അടിച്ചുവെന്നും, പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചുവെന്നുമാണ് യുവതി പറയുന്നത്.


