സ്ഥിരമായി അസുഖം വരുന്നത് ചെകുത്താന്റെ പ്രവര്‍ത്തി;ഉസ്താദ് നല്‍കിയ ഏലസ് ധരിച്ചില്ല; ഭാര്യയെ തിളച്ച മീന്‍കറി ഒഴിച്ച് ആക്രമിച്ച് ഭര്‍ത്താവ്;ഒളിവിലായ പ്രതിയെ കണ്ടെത്താനായില്ല

Spread the love

കൊല്ലം:അഞ്ചലിൽ ഉസ്താദില്‍ നിന്ന് ലഭിച്ച ഏലസ് ധരിക്കാന്‍ തയ്യാറാകാതിരുന്ന ഭാര്യയുടെ ദേഹത്ത് തിളച്ച മീന്‍കറി ഒഴിച്ച് ഭര്‍ത്താവ്. മുഖത്തും ശരീരത്തും പൊള്ളലേറ്റ ആയൂര്‍, വയയ്ക്കല്‍ സ്വദേശി റജില (34) നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

റജിലയുടെ ഭര്‍ത്താവ് സജീര്‍ (40) സംഭവത്തിന് പിന്നാലെ ഒളിവിലാണ്. ഇയാള്‍ക്കെതിരെ കൊല്ലം, ചടയമംഗലം പൊലീസ് കേസെടുത്തിരിക്കുകയാണ്. ഏറെക്കാലമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഇവര്‍ അടുത്തകാലത്താണ് വീണ്ടും ഒരുമിച്ച് താമസം തുടങ്ങിയത്.

വീണ്ടും ഒരുമിച്ച് താമസം ആരംഭിച്ചതിന് പിന്നാലെ റജിലയ്ക്ക് ചിക്കന്‍പോക്‌സ് പിടിപെടുകയും ചികിത്സയില്‍ കഴിയുകയുമായിരുന്നു. ഇതിന് ശേഷം റജിലയ്ക്ക് ശാരീരക അവശതകളുമുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥിരമായി അസുഖം വരുന്നതിന് കാരണം ചെകുത്താന്റെ പ്രവര്‍ത്തികളാണെന്ന് സജീര്‍ വിശ്വസിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ ഒരു ഉസ്താദിനെ നേരിട്ട് കാണുകയും കാര്യം അവതരിപ്പിക്കുകയും ചെയ്തു. അയാളില്‍ നിന്ന് ഒരു ഏലസ് ജപിച്ചുകൊണ്ട് വരികയും ചെയ്തു.

ഉസ്താദില്‍ നിന്ന് ലഭിച്ച ഏലസ് ധരിക്കണമെന്ന് സജീര്‍ ആവശ്യപ്പെട്ടുവെങ്കിലും ഇത് അനുസരിക്കാന്‍ റജില തയ്യാറായിരുന്നില്ല. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വാക്കേറ്റവും തര്‍ക്കവുമുണ്ടാകുകയും ചെയ്തു.

ക്ഷുഭിതനായ സജീര്‍ അടുപ്പില്‍ തിളച്ചുകൊണ്ടിരുന്ന മീന്‍കറി റജിലയുടെ ശരീരത്തിലേക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നു.

മന്ത്രവാദിയില്‍നിന്ന് ജപിച്ച് വാങ്ങിക്കൊണ്ടുവന്ന ഏലസ് ധരിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതായാണ് യുവതി പൊലീസില്‍ മൊഴി നല്‍കിയത്. റജിലയെ ആദ്യം ആയൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.