
കൊല്ലം: കുണ്ടറയിൽ യുവതിയെ പൊലീസ് ക്രൂര മർദ്ദനത്തിന് ഇരയാക്കിയെന്ന പരാതിയിൽ എസ്.ഐ ഉൾപ്പടെയുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു.
യുവമോർച്ചയും മഹിളാ മോർച്ചയും കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് ഇന്ന് മാർച്ച് നടത്തും. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐയും എഐവൈഎഫും സ്റ്റേഷൻ ഉപരോധിച്ചിരുന്നു.
ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തർക്കത്തിൽ ഭർത്താവിനെ കയ്യേറ്റം ചെയ്ത എസ്.ഐ കിരണിനെ തടഞ്ഞതിന് പൊലീസുകാർ മർദ്ദിച്ചെന്നാണ് പേരൂർ സ്വദേശിനി അശ്വനിയുടെ പരാതി. സംഭവത്തിൽ റൂറൽ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശസ്താംകോട്ട ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. എന്നാൽ യുവതിയും ഭർത്താവും മദ്യലഹരിയിൽ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാണ് പൊലീസിൻ്റെവിശദീകരണം. ഇരുവർക്കും എതിരെ പൊലീസ് കേസും എടുത്തിരുന്നു.



